- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന് കാലാവധി നീട്ടി
2021 ജൂണ്‍ 22നാണ് പ്രിയക്ക് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ അസി. ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന് കാലാവധി നീട്ടി ഉത്തരവിറക്കി. ഒരു വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. 2021 ജൂണ്‍ 22 നാണ് പ്രിയയ്ക്ക് ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ അസി. ഡയറക്ടര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം ലഭിച്ചത്. സേവന കാലാവധി ജൂലൈ 7ന് അവസാനിച്ച സാഹചര്യത്തിലാണ് ഒരു വര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടിയത്.
അതിനിടെ, പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിന് ഒന്നാം റാങ്ക് നല്‍കിയെന്ന പരാതിയില്‍ കണ്ണൂര്‍ വിസി ഡോ. ഗോപിനാഥ് രവീന്ദ്രനോട് അടിയന്തര വിശദീകരണം നല്കാന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ വിസിയുടെ കാലാവധി നീട്ടുന്നതിന് തൊട്ടുമുമ്പ് പ്രിയ വര്‍ഗീസിന് അഭിമുഖം നടത്തി ഒന്നാം റാങ്ക് നല്‍കിയത് വിവാദമായിരുന്നു. തുടര്‍ന്ന് നിയമനം നല്‍കാതെ റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ മാസം ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം പട്ടിക അംഗീകരിച്ചു. യുജിസി ചട്ടപ്രകാരമുള്ള എട്ട് വര്‍ഷത്തെ അധ്യാപന പരിചയമില്ലാതെയാണ് പ്രിയ വര്‍ഗീസിന് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രഫസര്‍ ഒഴിവിലേക്ക് ഒന്നാം റാങ്ക് നല്‍കിയതെന്നാണ് പരാതി. പ്രിയ വര്‍ഗീസിന് ഒന്നാം റാങ്ക് നല്കിയതിനുള്ള പാരിതോഷികമായാണ് ഡോ.ഗോപിനാഥ് രവീന്ദ്രന് വിസി ആയി പുനര്‍നിയമനം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു.
RELATED STORIES
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
18 April 2025 5:08 AM GMTബിജെപിയുടെ പശുക്കശാപ്പ് നിയമം പിന്‍വലിക്കണം: കര്‍ണാടക സ്റ്റേറ്റ്...
18 April 2025 4:26 AM GMTആശമാരുടെ നിരാഹാരം മുപ്പതാം ദിവസത്തിലേക്ക്; നിലപാട് കടുപ്പിച്ച് തന്നെ...
18 April 2025 3:59 AM GMTകെനിയയില്‍ നിന്നും 5,000 ഉറുമ്പുകളെ യൂറോപ്പിലേക്ക് കടത്താന്‍...
18 April 2025 3:43 AM GMTനടൻ ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലെത്തിയെന്ന് സൂചന; മടങ്ങി വന്നാൽ ചോദ്യം...
18 April 2025 3:42 AM GMTഭര്‍ത്താവ് വാസക്ടമി ചെയ്തിട്ടും ഗര്‍ഭിണിയായ ഭാര്യക്ക് ഒരു ലക്ഷം രൂപ...
18 April 2025 3:24 AM GMT