Latest News

ധര്‍മപുരംമഠത്തിലെ സന്യാസിമാരെ പല്ലക്കില്‍ ചുമക്കുന്നതിന് നിരോധനം; തമിഴ്‌നാട്ടില്‍ പ്രതിഷേധവുമായി ബിജെപി

ധര്‍മപുരംമഠത്തിലെ സന്യാസിമാരെ പല്ലക്കില്‍ ചുമക്കുന്നതിന് നിരോധനം; തമിഴ്‌നാട്ടില്‍ പ്രതിഷേധവുമായി ബിജെപി
X

ചെന്നൈ: മയിലാടുതുറൈയിലെ സന്യാസിമഠത്തിലെ സന്യാസിമാരെ ശിഷ്യരും ഭക്തരും ചേര്‍ന്ന് പല്ലക്കില്‍ ചുമന്നുപോകുന്ന ആചാരത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ നിരോധനം. ധര്‍മപുരം അധീരം സന്യാസിമഠത്തിലെ സന്യാസിമാരെ പല്ലക്കില്‍ ചുമന്നുപോകുന്നത് മനുഷ്യരുടെ അന്തസ്സിന് നിരക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

സര്‍ക്കാരിന്റെ ഉത്തരവിനെതിരേ എഐഎഡിഎംകെ, ബിജെപി നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. എം കെ സ്റ്റാലിനെതിരേയാണ് പ്രതിഷേധം നടക്കുന്നത്. മുഖ്യമന്ത്രി സ്റ്റാലിന്‍ മഠാധികാരികളുമായി സംസാരിക്കുമെന്ന് ഹിന്ദു മത, ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് മന്ത്രി പി കെ ശേഖര്‍ബാബു പറഞ്ഞു.

സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ താന്‍ പല്ലക്ക് ചുമക്കുമെന്ന് ബിജെപി തമിഴ്‌നാട് മേധാവി കെ അണ്ണാമലൈ പറഞ്ഞു.

മഠാധിപതി മധുരൈ അധീരത്തിലെ മഠാധിപതിയും സര്‍ക്കാര്‍ ഉത്തരവിനെതിരേ രംഗത്തുവന്നു.

ധര്‍മപുരം അധീരം ശൈവരുടെ പ്രമുഖ കേന്ദ്രങ്ങളിലൊന്നാണ്.

Next Story

RELATED STORIES

Share it