Latest News

നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേലില്‍ പ്രതിഷേധം ശക്തമാകുന്നു

തലസ്ഥാന നഗരത്തിനു പുറമെ രാജ്യത്തുടനീളമുള്ള മറ്റു പട്ടണങ്ങളിലും സര്‍ക്കാറിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി.

നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേലില്‍ പ്രതിഷേധം ശക്തമാകുന്നു
X

ജറുസലേം. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ഇസ്രയേലില്‍ പ്രതിഷേധം കനക്കുന്നു. നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇസ്രായേലികള്‍ ശനിയാഴ്ച രാത്രി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതി വളഞ്ഞു. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നും രാജ്യത്ത് തൊഴിലില്ലായ്മ കുതിച്ചുയരുകയാണെന്നും ആരോപിച്ചാണ് പ്രക്ഷോഭം ശക്തമാകുന്നത്. 'നെതന്യാഹുവിനെ ഞങ്ങള്‍ക്ക് മതിയായി', 'പുറത്തു കടക്കുക' എന്നീ ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം.

തലസ്ഥാന നഗരത്തിനു പുറമെ രാജ്യത്തുടനീളമുള്ള മറ്റു പട്ടണങ്ങളിലും സര്‍ക്കാറിനെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. കഴിഞ്ഞ ഒരു മാസമായി ഇസ്രായേലില്‍ പലയിടത്തും തുടരുന്ന പ്രതിഷേധം സമാധാനപരമായിരുന്നെങ്കിലും ശനിയാഴ്ച്ച് രാത്രി ചിലയിടങ്ങളില്‍ സംഘര്‍ഷത്തിലേക്കു വളര്‍ന്നു. രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. തനിക്കും സര്‍ക്കാറിനുമെതിരെ സമരം നടത്തുന്നവര്‍ ഇടതുപക്ഷ ആരാജകവാദികളാണെന്ന് നെതന്യാഹു കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it