Latest News

രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു

സഗൗരവമായിരുന്നു പ്രദീപിന്റെ സത്യപ്രതിജ്ഞ. രാഹുല്‍മാങ്കൂട്ടത്തില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്

രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു
X

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടിനേയും യു ആര്‍ പ്രദീപ് ചേലക്കരയേയും പ്രതിനിധീകരിച്ചാണ് സഭയിലെത്തുന്നത്. സഗൗരവമായിരുന്നു പ്രദീപിന്റെ സത്യപ്രതിജ്ഞ. രാഹുല്‍മാങ്കൂട്ടത്തില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.

നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ചീഫ് വിപ്പ് എന്‍ ജയരാജ്, മന്ത്രിമാരായ കെ ബി ഗണേഷ്‌കുമാര്‍, പി പ്രസാദ്, കെ രാജന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സജി ചെറിയാന്‍, എ കെ ശശീന്ദ്രന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.




Next Story

RELATED STORIES

Share it