Latest News

രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കണം: എ വാസു

രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കണം: എ വാസു
X

മാനന്തവാടി: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് കൊണ്ട് എസ്ഡിറ്റിയു സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 17 ന് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ച് വിജയിപ്പിക്കണമെന്ന് എസ്ഡിറ്റിയു സംസ്ഥാന പ്രസിഡന്റ് എ വാസു. എസ്ഡിറ്റിയു മാനന്തവാടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഏരിയ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക, തൊഴില്‍ വിരുദ്ധ നിയമ ഭേദഗതികള്‍ പിന്‍വലിക്കുക, സെസ് മേഖലകളില്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തുന്ന രാജ്ഭവന്‍ മാര്‍ച്ചിന് സര്‍വ്വ തൊഴിലാളികളുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് വി കെ മുഹമ്മദലി, വൈസ് പ്രസിഡന്റ് സൈദ്, ജനറല്‍ സെക്രട്ടറി മമ്മൂട്ടി,ട്രഷറര്‍ കുഞ്ഞബ്ദുള്ള,ഏരിയ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it