Latest News

റവന്യൂ ജീവനക്കാരി ആത്മഹത്യ ചെയ്തതിന് കാരണം മാനസിക പീഡനമെന്ന് ബന്ധുക്കള്‍

റവന്യൂ ജീവനക്കാരി ആത്മഹത്യ ചെയ്തതിന് കാരണം മാനസിക പീഡനമെന്ന് ബന്ധുക്കള്‍
X

തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ജീവനക്കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ തൊഴിലിടത്തെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍. അഞ്ചുതെങ്ങ് കായിക്കര വെണ്മതിയില്‍ ആനി (48)യെയാണ് പുലര്‍ച്ചയോടെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. തിരുവനന്തപുരം റവന്യൂ ഡിപ്പാര്‍ട്‌മെന്റ് ജീവനക്കാരിയായിരുന്നു ആനി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആനി ജോലി സംബന്ധമായ വിഷയങ്ങളില്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ ആനിയുടേതെന്ന് സംശയിക്കുന്ന ഡയറി കണ്ടെത്തി. ഡയറിയില്‍ യുവതി തന്റെ മനസ്സിക സംഘര്‍ഷത്തിന്റെ കാരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. പോലീസ് നടപടി ക്രമങ്ങള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായ് മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.




Next Story

RELATED STORIES

Share it