- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പരാതി അറിയിക്കാന്‍ പ്രത്യേക മൊബൈല്‍ നമ്പര്‍; ബൈക്ക് റൈഡര്‍മാരെ ഉള്‍പ്പെടെ പിടികൂടാന്‍ ഓപറേഷന്‍ സൈലന്‍സുമായി മോട്ടോര്‍ വാഹന വകുപ്പ്
നിയമലംഘനം നടത്തുന്നവരുടെ വിവരങ്ങള്‍ ഫോട്ടോകള്‍/ ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മാരെ അറിയിക്കാം
തിരുവനന്തപുരം: റോഡില്‍ നിയമലംഘനം നടത്തുന്ന ബൈക്ക് റൈഡര്‍മാരെ ഉള്‍പ്പെടെ പിടികൂടാന്‍ പൊതുജനങ്ങളുടെ സഹായം തേടി മോട്ടോര്‍വാഹന വകുപ്പ്. കാറിലേയും ഇരുചക്ര വാഹനങ്ങളിലെയും സൈലന്‍സറുകള്‍ ഉള്‍പ്പെടെ മാറ്റി ഒരുചെറിയ വിഭാഗം റോഡില്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങള്‍ക്ക് നിരപരാധികള്‍ ഇരകളാവുന്നു. വീടിനുള്ളില്‍ കഴിയുന്ന കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വയോധികര്‍ വരെ ഇത്തരം അഭ്യാസങ്ങളിലൂടെ അപകടത്തില്‍ പെട്ടിട്ടുണ്ട്.
നിയമ ലംഘകര്‍ റോഡ് സുരക്ഷക്ക് ഉയര്‍ത്തുന്ന ഭീഷണിക്കു പുറമെ തീവ്രശബ്ദം മൂലം കുട്ടികള്‍, വയോധികര്‍, ഹൃദ്രോഗികള്‍ ഉള്‍പ്പെടെ പൊതുസമൂഹത്തിന് കനത്ത ആരോഗ്യ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. നിയമ ലംഘനങ്ങള്‍ തടയാന്‍ ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ ഒരു പ്രത്യേക പരിശോധന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു.
എന്നാല്‍ പരിമിതമായ അംഗ സംഖ്യയുള്ള മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം കൊണ്ടു മാത്രം ഇത്തരം നിയമ ലംഘനങ്ങള്‍ തടയാനാവില്ല. അതിന് വകുപ്പ് പൊതുജനങ്ങളുടെ സഹായം കൂടി അഭ്യര്‍ഥിച്ചു.
വാഹനങ്ങള്‍ റോഡ് സുരക്ഷക്ക് ഭീഷണിയാകുന്ന രൂപമാറ്റങ്ങള്‍ വരുത്തുക, സൈലന്‍സറുകള്‍ മാറ്റി അതി തീവ്ര ശബ്ദം പുറപ്പെടുവിക്കുക, പൊതു നിരത്തുകളില്‍ അഭ്യാസം പ്രകടനം / മല്‍സരയോട്ടം നടത്തുക, അമിത വേഗതയിലും അപകടകരമായും വാഹനമോടിക്കുക തുടങ്ങിയ പൊതുജനങ്ങളുടെ സുരക്ഷക്കും സൈ്വര ജീവിതത്തിനും ഭീഷണിയും തടസ്സവും സൃഷ്ടിക്കുന്ന വാഹനങ്ങളെ /ഡ്രൈവര്‍മാരെ പറ്റിയുള്ള വിവരങ്ങള്‍ ഫോട്ടോകള്‍ / ചെറിയ വീഡിയോകള്‍ സഹിതം അതത് ജില്ലകളിലെ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മാരെ അറിയിക്കാം. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.
മേല്‍പ്പറഞ്ഞ നിയമ ലംഘനങ്ങളുടെ ഫോട്ടോ /വീഡിയോ കളോടൊപ്പം സ്ഥലം, താലൂക്ക്, ജില്ല എന്നീ വിശദാശംകള്‍ കൂടി ഉള്‍പ്പെടുത്തം
വിവരങ്ങള്‍ അറിയിക്കേണ്ട മൊബൈല്‍ നമ്പരുകള്‍
1. Tvpm 9188961001
2. Kollam 9188961002
3. Pta- 9188961003
4. Alpy 9188961004
5. Ktym- 9188961005
6. Idukki 9188961006
7. Erkm- 9188961007
8. Tsr 9188961008
9. Pkd 9188961009
10. Mlpm 9188961010
11. Kozhikode 9188961011
12. Wayanad- 9188961012
13. Kannur 9188961013
14. Kasargod 9188961014
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT