Latest News

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരേ എസ്ഡിപിഐ സമരദിനം ആചരിച്ചു

ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരേ എസ്ഡിപിഐ സമരദിനം ആചരിച്ചു
X

പല്ലാരിമംഗലം: രാജ്യത്തെയും ജനങ്ങളെയും കൊള്ളയടിക്കുകയും ഇന്ധന വില ദിനംപ്രതി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന മോദി സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി എസ്ഡിപിഐ സമരദിനം ആചരിച്ചു. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തുടനീളം 2020 ജൂലായ് 6 നാണ് സമരദിനം ആചരിച്ചത്. ഇതിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആടിവാട് വച്ച് നടന്ന പ്രതിഷേധത്തില്‍ ടു വീലറുകള്‍ തള്ളി കൊണ്ട് പ്രവര്‍ത്തകര്‍ അണിനിരന്നു. പ്രതിഷേധ പരിപാടിയുടെ ഉദ്ഘാടനം മണ്ഡലം പ്രസിഡന്റ് മൂസ തടത്തികുന്നേല്‍ നിര്‍വഹിച്ചു.

Next Story

RELATED STORIES

Share it