Latest News

പഞ്ചായത്ത് അധികാരികള്‍ കയ്യൊഴിഞ്ഞു; ഒളവണ്ണക്കാര്‍ക്ക് കുടിവെളളമെത്തിച്ച് എസ്ഡിപിഐ

പഞ്ചായത്ത് അധികാരികള്‍ കയ്യൊഴിഞ്ഞു; ഒളവണ്ണക്കാര്‍ക്ക് കുടിവെളളമെത്തിച്ച് എസ്ഡിപിഐ
X

ഒളവണ്ണ: കുടിവെള്ള ക്ഷാമത്തില്‍ വലയുന്ന നാട്ടുകാര്‍ക്ക് എസ്ഡിപിഐ തുണയായി. പഞ്ചായത്ത് ഭരിക്കുന്ന സിപിഎമ്മും വാര്‍ഡ് ഭരിക്കുന്ന മുസ്‌ലിം ലീഗും കയ്യൊഴിഞ്ഞപ്പോഴാണ് എസ്ഡിപിഐ തുണയായത്. കോഴിക്കോട് ഒളവണ്ണ പഞ്ചായത്തിലെ 19ാം വാര്‍ഡിലെ വാരിയത്ത്താഴം പ്രദേശത്തെ ജനങ്ങളുടെ കുടിവെള്ളക്ഷാമ ദുരിതത്തിനാണ് എസ്ഡിപിഐ പരിഹാരം കണ്ടത്.

നാല് പതിറ്റാണ്ടായി മുസ്‌ലിം ലീഗ് ഭരിക്കുന്ന 19ാം വാര്‍ഡും ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡായ 18ാം വാര്‍ഡും ചേര്‍ന്ന പ്രദേശമാണ് വാരിയത്ത്ത്താഴം. പക്ഷേ, ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹിരിക്കുന്നിതില്‍ നിന്ന് പല ഒഴിവുകഴിവുകള്‍ പറഞ്ഞ് ലീഗും സിപിഎമ്മും മാറിനില്‍ക്കുകയായിരുന്നു. ഒടുവില്‍ പ്രദേശവാസികളും എസ്ഡിപിഐയും ചേര്‍ന്ന് ജനകീയ കമ്മിറ്റി രൂപികരിക്കുകയും ജല അതോറിറ്റിയില്‍ അടക്കാനുള്ള ഫണ്ട് പാര്‍ട്ടിയും പ്രദേശ വാസികളും ഒത്തുചേര്‍ന്ന് ശേഖരിക്കുകയും ചെയ്തു.

പ്രദേശവാസികള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ജനകീയ കമ്മിറ്റി ചെയര്‍മാനും എസ്ഡിപിഐ കുന്ദമംഗലം മണ്ഡലം കമ്മിറ്റി അംഗവുമായ ഫിര്‍ഷാദ് കള്ളിപറമ്പ് നിര്‍വഹിച്ചു. റഫീഖ് കള്ളിക്കുന്ന്, ഹുസൈന്‍ ഇരുങ്ങൂര്‍, ടി മൊയ്തീന്‍ കോയ, അഷ്‌റഫ് കെടി, അനില്‍ കുമാര്‍, ഷിഹാബുദ്ധീന്‍, മന്‍സൂര്‍ അബൂബക്കര്‍, വിപി മുഹമ്മദ് റഹീസ് എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it