Latest News

ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയില്‍

ഷഹീന്‍ മുന്‍പും സിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്

ചേവായൂരില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; സ്ത്രീകള്‍ ഉള്‍പ്പടെ 5 പേര്‍ പിടിയില്‍
X

കോഴിക്കോട്: ചേവായൂര്‍ പാറോപ്പടി ചേവരമ്പലം റോഡില്‍ വാടക വീട് കേന്ദ്രീകരിച്ച് നടത്തിവരികയായിരുന്ന പെണ്‍വാണിഭ കേന്ദ്രത്തില്‍ പോലിസ് നടത്തിയ റെയ്ഡില്‍ മൂന്ന് സ്ത്രീകളും രണ്ടു പുരുഷന്മാരും ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റിലായി. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നിരീക്ഷണത്തിലായിരുന്നു. ബേപ്പൂര്‍ അരക്കിണര്‍ റസ്വ മന്‍സിലില്‍ ഷഫീഖ് (32), ചേവായൂര്‍ തൂവാട്ട് താഴ വയലില്‍ ആഷിക് (24) എന്നിവരും പയ്യോളി, നടുവണ്ണൂര്‍, അണ്ടിക്കോട് സ്വദേശികളായ മൂന്ന് സ്ത്രീകളുമാണ് അറസ്റ്റിലായത്. കഴിഞ്ഞ മൂന്ന് മാസക്കാലമായി പാറോപ്പടി ചേവരമ്പലം റോഡിലെ ഒരു വീടിന് മുകളില്‍ നരിക്കുനി സ്വദേശി ഷഹീന്‍ എന്നയാള്‍ വീട് വാടകക്കെടുത്ത് പെണ്‍വാണിഭം നടത്തിവരികയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.


ഷഹീന്‍ മുന്‍പും സിറ്റിയിലെ വിവിധ സ്ഥലങ്ങളില്‍ ഇത്തരത്തില്‍ പെണ്‍വാണിഭ കേന്ദ്രം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളായ സ്ത്രീകളുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ നിരവധി ആളുകള്‍ ഇവരുടെ ഇടപാടുകാരായി ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ കൂടാതെ കൂടുതല്‍ സ്ത്രീകളെ പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ ഷഹീന്‍ എത്തിച്ചിരുന്നു. കേസില്‍ ഇനിയും കുടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അസി.കമ്മീഷണര്‍ കെ സുദര്‍ശന്‍ പറഞ്ഞു.




Next Story

RELATED STORIES

Share it