Latest News

കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗീകാതിക്രമം; സിഎഫ്എല്‍ടിസി താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

സിഎഫ്എല്‍ടിസിയിലെ താത്കാലിക ജീവനക്കാരന്‍ ചെന്നീര്‍ക്കര സ്വദേശി ബിജുവാണ് 16കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയത്

കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ 16കാരിക്ക് നേരെ ലൈംഗീകാതിക്രമം; സിഎഫ്എല്‍ടിസി താല്‍കാലിക ജീവനക്കാരന്‍ അറസ്റ്റില്‍
X

പത്തനംതിട്ട: കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ വീണ്ടും ലൈംഗികാതിക്രമം. പത്തനംതിട്ടയിലാണ് സംഭവമുണ്ടായത്. സിഎഫ്എല്‍ടിസിയിലെ താത്കാലിക ജീവനക്കാരനാണ് 16കാരിയായ പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്നാണ് പരാതി. ആരോപണ വിധേയനായ പത്തനംതിട്ട ചെന്നീര്‍ക്കര സ്വദേശി ബിനുവിനെ സംഭവത്തിന് പിന്നാലെ പോലിസ് അറസ്റ്റ് ചെയ്തു.

സിഎഫ്എല്‍ടിസിയിലുണ്ടായിരുന്ന പെണ്‍കുട്ടിയുമായി യുവാവ് അടുപ്പത്തിലായി. ഇത് ലൈംഗികാതിക്രമത്തിലേക്ക് മാറുകയായിരുന്നു. വീട്ടുകാരുടെ പരാതിയിലാണ് ബിനുവിനെ പോലിസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് അറസ്റ്റ്.

Next Story

RELATED STORIES

Share it