- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഷര്ജീല് ഇമാം തടവറയില് ഒരുവര്ഷം; പ്രതിഷേധ മാര്ച്ച് നടത്തി

തിരുവനന്തപുരം: പൗരത്വ പ്രക്ഷോഭത്തിന്റെ മുന്നിര പോരാളി ഷര്ജീല് ഇമാമിന്റെ അന്യായ അറസ്റ്റിന് ഒരു വര്ഷം പിന്നിട്ടിട്ടും നീതി നിഷേധിക്കുന്നതിനെതിരേ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സെക്രട്ടേറിയറ്റിനു മുന്നില് നടന്ന പ്രതിഷേധ സംഗമം ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ. കെ എസ് നിസാര് ഉദ്ഘാടനം ചെയ്തു. കൊറോണയുടെ മറവില് സംഘ് സര്ക്കാര് പൗരത്വ പ്രക്ഷോഭകരെ തടവിലിട്ടവരില് ആദ്യ പോരാളിയായിരുന്നു ഷര്ജീല്. ജയിലറകളും പീഡനങ്ങളുമൊന്നും ലവലേശം തളര്ത്താതെ സമര പോരാട്ടങ്ങളുമായി അവര് തിരികെ വരുമെന്നും അവരില്നിന്ന് ആവേശം കൊണ്ട് ഒരായിരം പോരാളികള് ഉദയം ചെയ്യുമെന്നും ഉദ്ഘാടന പ്രസംഗത്തില് അദ്ദേഹം കൂട്ടിച്ചേര്ത്തു. പരിപാടിയില് ഐക്യദാര്ഢ്യം അര്പ്പിച്ച് കാംപസ് ഫ്രണ്ട് തിരുവനന്തപുരം സൗത്ത് ജില്ലാ സമിതി അംഗം സലാഹുദ്ദീന് അയ്യൂബി സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി ഇമാദ് അമീന് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല് സെക്രട്ടറി നബീല് നാസര്, ജില്ലാ കമ്മിറ്റി അംഗം നിഷാന്ത് സംസാരിച്ചു. രക്തസാക്ഷി മണ്ഡപത്തിന് മുന്നില് നിന്നാരംഭിച്ച മാര്ച്ചിന് ആദില് അബ്ദുല് റഹീം, സയിദ് ഇബ്രാഹീം, ഗോപു തോന്നയ്ക്കല്, മാഹിറ, അംജദ് കണിയാപുരം നേതൃത്വം നല്കി.
Sharjeel Imam jailed for one year; Protest march
RELATED STORIES
ഐപിഎൽ; സൺറൈസേഴ്സ് റിട്ടേൺസ്; ക്ലാസ്സിക്ക് ജയം
12 April 2025 7:09 PM GMTഐഎസ്എൽ കിരീടം മോഹൻ ബഗാന്; എക്സ്ട്രാ ടൈമിൽ ബെംഗളൂരു വീണു
12 April 2025 6:17 PM GMTഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടു; ജാവലിൻ ത്രോ താരം ഡിപി...
12 April 2025 4:34 PM GMTബിജെപി നേതാവ് പരാതി നല്കി; മധ്യപ്രദേശില് മദ്റസ പൊളിച്ചു
12 April 2025 4:16 PM GMTഛത്തീസ്ഗഡില് വഖ്ഫ് സ്വത്ത് പരിശോധന തുടങ്ങി; കേന്ദ്രസര്ക്കാര് അയച്ച...
12 April 2025 4:03 PM GMTമിന്നൽ; ബിഹാറിൽ മരിച്ചവരുടെ എണ്ണം 80 ആയി
12 April 2025 3:50 PM GMT