- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജനമഹാ സമ്മേളനത്തിലെ മുദ്രാവാക്യം: ആര്എസ്എസ് ഒരുക്കിയ കെണിയില് മതേതരചേരിയും മാധ്യമങ്ങളും വീണു; സി. പി. മുഹമ്മദ് ബഷീര്

മലപ്പുറം: ആലപ്പുഴയില് കഴിഞ്ഞ ദിവസം പോപുലര് ഫ്രണ്ട് സംസ്ഥാന സമിതി സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തില് ഒരു ബാലന് ആര് എസ് എസിനെതിരെ വിളിച്ച മുദ്രാവാക്യം വളച്ചൊടിച്ച് ചില മതവിഭാഗങ്ങള്ക്കെതിരാണെന്ന ആര്എസ്എസ് പ്രചരണത്തില് ചില മാധ്യമങ്ങളും മതേതര ചേരി എന്നവകാശപ്പെടുന്ന പാര്ട്ടികളും വീണുപോവുകയും, ആര്എസ്എസ് ഉയര്ത്തുന്ന വംശവെറിയുടെ പ്രചാരകരാവുകയും ചെയ്തു എന്ന് പോപുലര് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് സി പി മുഹമ്മദ് ബഷീര് പറഞ്ഞു. മലപ്പുറത്ത് പോപുലര് ഫ്രണ്ട് പ്രതിഷേധ സംഗമത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുദ്യാവാക്യം വിളിയുമായി ബന്ധപ്പെട്ട് ജനമഹാ സമ്മേളന സംഘാടക സമിതിക്കെതിരെയും കുട്ടിയുമായി ബന്ധപ്പെട്ടവര്ക്കെതിരെയും 153 എ പ്രകാരം കേസെടുത്ത കേരളാ പോലീസിന്റെ അന്യായ നടപടിക്കെതിരെ പോപുലര് ഫ്രണ്ട് മലപ്പുറം സൗത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
വൈകുന്നേരം കൃത്യം 6 മണിക്ക് മലപ്പുറം ടൗണ് ഹാളിനു പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെ എസ് ആര് ടി സി പരിസരത്ത് സമാപിച്ചു. പി.കെ. മുഹമ്മദ് സുജീര്, കെ. കെ. സാദിഖ് അലി, ടി.മുഹമ്മദ് സാദിഖ് എന്നിവര് പ്രകടനത്തിന് നേതൃത്വം നല്കി.
തുടര്ന്ന് നടക്കുന്ന പ്രതിഷേധ സംഗമത്തെ സംസ്ഥാന പ്രഡിഡന്റ് സി പി മുഹമ്മദ് ബഷീര് അഭിസംബോധന ചെയ്ത് സംസാരിച്ചു.
RELATED STORIES
കണ്ണൂരില് മാതാവും രണ്ട് മക്കളും വീട്ടുകിണറ്റില് മരിച്ച നിലയില്
11 April 2025 7:28 AM GMTമാഹി ഫുട്ബോള് ടൂര്ണമെന്റിലെ വ്യാജ ടിക്കറ്റ് വില്പ്പന ആരോപണം;...
5 April 2025 12:43 PM GMTസൂരജ് വധക്കേസ്: പ്രതികള്ക്ക് ജീവപര്യന്തം
24 March 2025 5:55 AM GMTസൂരജ് വധക്കേസ്: ഒന്പത് പേര് കുറ്റക്കാരെന്ന് കോടതി
21 March 2025 7:18 AM GMTകണ്ണൂരില് കൈക്കുഞ്ഞിനെ കൊന്നത് പിതൃസഹോദരന്റെ 12കാരിയായ മകൾ; ;...
18 March 2025 10:18 AM GMTനാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്
18 March 2025 3:54 AM GMT