Latest News

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 25,60,219പേര്‍ വാക്‌സിനെടുത്തു

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 25,60,219പേര്‍ വാക്‌സിനെടുത്തു
X

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇതുവരെ 25,60,219 പേര്‍ കൊവിഡ് പ്രതിരോധ വാക്‌സിനെടുത്തു. ഇതില്‍ 18,69,217 പേര്‍ ആദ്യ ഡോസ് സ്വീകരിച്ചു. 6,91,002പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.

18 നും 45 നുമിടയില്‍ പ്രായമുള്ളവരില്‍ 6,98,754പേര്‍ ആദ്യ ഡോസും 80,661 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 45നും 60 നുമിടയില്‍ പ്രായമുള്ളവരില്‍ 5,65,618 പേര്‍ ആദ്യ ഡോസ് വാക്‌സിനും 2,39,556 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 60 വയസിന് മുകളിലുള്ള

4,96,894 പേര്‍ ആദ്യ ഡോസ് വാക്‌സിനും 2,78,623 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.

13,248 പാലിയേറ്റീവ് കെയര്‍ രോഗികളും 12,498 ഭിന്നശേഷിക്കാരുമാണ് ജില്ലയില്‍ ഇതു വരെ വാക്‌സിന്‍ സ്വീകരിച്ചത്. ആദിവാസി മേഖലയില്‍ 18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ള 3,806 പേര്‍ വാക്‌സിനെടുത്തു. വൃദ്ധസദനങ്ങളിലുള്ള 768 പേര്‍ ആദ്യ ഡോസും പേര്‍ 743 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു .25 ട്രാന്‍സ്ജന്റര്‍മാരും വാക്‌സിന്‍ സ്വീകരിച്ചു.

Next Story

RELATED STORIES

Share it