- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തില്‍
1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്
1.34 ലക്ഷം കോടി വരവും 1.57 ലക്ഷം കോടി ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്
മൂലധന ചെലവിനായി 14891 കോടി രൂപ
സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 2.3 ശതമാനം റവന്യൂ കമ്മി, 3.91 ശതമാനം ധനക്കമ്മി, 37.18 ശതമാനം പൊതുകടം.
വിജ്ഞാനത്തെ ഉല്‍പ്പാദനവുമായി ബന്ധിപ്പിക്കാനുള്ള നടപടികള്‍
1000 കോടി രൂപ ചെലവില്‍ 4 സയന്‍സ് പാര്‍ക്കുകള്‍.
നോളജ് എക്കോണമി മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനായി 350 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്ട് സ്‌കില്‍ പാര്‍ക്കുകള്‍. ഈ പാര്‍ക്കുകളില്‍ ഭാവി സംരംഭകര്‍ക്ക് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് ആദ്യ അഞ്ച് വര്‍ഷത്തേക്ക് സബ്‌സിഡിയും മറ്റ് സൗകര്യങ്ങളും.
140 കോടി രൂപ ചെലവില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സ്‌കില്‍ കോഴ്‌സുകള്‍ ആരംഭിക്കും.
മെഡിക്കല്‍ സംരംഭക എക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കോര്‍ത്തിണക്കി 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും.
ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, കന്നുകാലി മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍ .
ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് സ്ഥാപിക്കുന്നതിന് തുടക്കം കുറിയ്ക്കും.
കൊല്ലത്തും കണ്ണൂരും പുതിയ ഐ.ടി പാര്‍ക്കുകള്‍, കൂടാതെ ദേശീയ പാത 66ന് സമാന്തരമായി 4 ഐ.ടി ഇടനാഴികള്‍.
അന്‍പതിനായിരം മുതല്‍ രണ്ട് ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 പുതിയ മൈക്രോ ഐ.ടി പാര്‍ക്കുകള്‍.
50 കോടി രൂപ ചെലവില്‍ അഭ്യസ്തവിദ്യരായ വീട്ടമ്മമാരുള്‍പ്പടെ ഐ.ടി തൊഴിലുകളുടെ ഭാഗമാകാന്‍ കഴിയുന്ന ഐ.ടി അധിഷ്ഠിത സൗകര്യങ്ങളുള്ള 'വര്‍ക്ക് നിയര്‍ ഹോം' പദ്ധതി
വ്യാവസായിക വളര്‍ച്ച ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇന്‍ഡസ്ട്രിയല്‍ ഫെസിലിറ്റേഷന്‍ പാര്‍ക്കുകളും സ്വകാര്യ വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കും.
കാര്‍ഷിക വിഭവങ്ങളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുണ്ടാക്കാന്‍ മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍.
മൂല്യവര്‍ദ്ധിത കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ബള്‍ക്ക് ടെട്രാ പാക്കിംഗ്, പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ മുതലായവയ്ക്ക് 175 കോടി രൂപ ചെലവില്‍ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രങ്ങള്‍
കേരളത്തിന്റെ തനതായ ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദി പ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനും 100 കോടി രൂപ ചെലവില്‍ 10 മിനി ഫുഡ് പാര്‍ക്കുകള്‍.
കാര്‍ഷിക മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വിപണനം മെച്ചപ്പെടുത്താന്‍ സിയാല്‍ മാതൃകയില്‍ 100 കോടി രൂപ മൂലധനത്തില്‍ മാര്‍ക്കറ്റിംഗ് കമ്പനി.
റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപ.
2050 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും.
ആദിത്യ മാതൃകയില്‍ അടുത്ത 5 വര്‍ഷം കൊണ്ട് 50 ശതമാനം ഫെറി ബോട്ടുകളും സോളാര്‍ എനര്‍ജിയിലാക്കും.
കേരളത്തിലെ വീടുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് 500 കോടി രൂപയുടെ വായ്പ.
2023-24 സാമ്പത്തികവര്‍ഷം മുതല്‍ ബജറ്റിനോടൊപ്പം പാരിസ്ഥിതിക ചെലവ് വിവരങ്ങളടങ്ങിയ 'പരിസ്ഥിതി ബജറ്റ് ' അവതരിപ്പിക്കും.
നെല്ലിന്റെ താങ്ങുവില 28.2 രൂപയായി ഉയര്‍ത്തും.
മനുഷ്യവന്യമൃഗ സംഘര്‍ഷങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും ജീവഹാനി സംഭവിക്കുന്നവര്‍ക്കും നഷ്ടപരിഹാരം നല്‍കുന്നതിനായി 7 കോടി രൂപ.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ അധിക മൂലധന നിക്ഷേപം നടത്തുന്നതിനായി 91.75 കോടി രൂപ
സിയാലിനെ പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ 186 കോടി രൂപയുടെ മൂലധന നിക്ഷേപം.
രണ്ടാം കുട്ടനാട് പാക്കേജിനായി 140 കോടി രൂപ
ഇടുക്കി, വയനാട്, കാസര്‍ഗോഡ് പാക്കേജുകള്‍ക്കായി 75 കോടി രൂപ വീതം
ശബരിമല മാസ്റ്റര്‍ പ്ലാനിനായി 30 കോടി രൂപ
വഴിയോര കച്ചവടക്കാര്‍ക്ക് വെളിച്ചത്തിനും വൈദ്യുതോ പകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും സോളാര്‍ പുഷ് കാര്‍ട്ടുകള്‍
28 കോടി രൂപ ചെലവില്‍ ഇലക്ട്രോണിക്‌സ് ഹാര്‍ഡ് വെയര്‍ ടെക്‌നോളജി ഹബ്
കശുവണ്ടി വ്യവസായത്തെ പ്രോത്സാഹിപ്പിക്കാന്‍ ബാങ്ക് ലോണുകള്‍ക്ക് പലിശയിളവ് നല്‍കാനും തൊഴില്‍ നല്‍കുന്നതിനനുസരിച്ച് പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കാനുമായി 30 കോടി രൂപ
കയര്‍ മേഖലയ്ക്ക് 117 കോടി രൂപ, കയറുല്‍പ്പന്നങ്ങളുടെ വിലസ്ഥിരത ഫണ്ടിനായി 38 കോടി രൂപ
സ്‌കൂള്‍ യൂണിഫോമിന് 140 കോടി രൂപ
കൈത്തറി മേഖലയില്‍ മൂല്യവര്‍ദ്ധിത ഉല്‍പ്പാദനം സാങ്കേതികവിദ്യാ നവീകരണം എന്നിവ സാധ്യമാക്കാന്‍ 40.56 കോടി രൂപയുടെ മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവ്.
കെ.എസ്.ഐ.ഡി.സിയുടെ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയുടെ കീഴില്‍ 100 സ്റ്റാര്‍ട്ടപ്പുകള്‍ക്കും MSME-കള്‍ക്കും 2 കോടി രൂപ സാമ്പത്തിക സഹായം
ഐ.ടി മേഖലയ്ക്ക് 559 കോടി രൂപ
സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട് സ്‌പോട്ടുകള്‍
സ്റ്റാര്‍ട്ടപ്പ് ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സര്‍ക്കാര്‍ വകുപ്പുകളിലെ വാങ്ങലുകളില്‍ മുന്‍ഗണന. ഇതിനായി വെബ് പോര്‍ട്ടല്‍
ദേശീയ പാത അതോറിറ്റിയുടെ കീഴില്‍ 1.31 ലക്ഷം കോടിയുടെ വിവിധ റോഡുനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. ഇതില്‍ സ്ഥലമേറ്റെടുക്കലിന്റെ 2550 ശതമാനം തുക സര്‍ക്കാര്‍ വഹിക്കുന്നു.
തിരുവനന്തപുരം - അങ്കമാലി എം.സി റോഡിന്റെയും, കൊല്ലംചെങ്കോട്ട റോഡിന്റെയും വികസനത്തിനായി 1500 കിഫ്ബി വഴി കോടി
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 1207 കോടി രൂപ.
റോഡ് നിര്‍മ്മാണത്തില്‍ റബ്ബര്‍ മിശ്രിതം കൂടി ചേര്‍ക്കുന്ന പദ്ധതിയ്ക്കായി 50 കോടി രൂപ
കെ.എസ്.ആര്‍.ടി.സിയ്ക്ക് 1106 കോടി രൂപ
സ്ത്രീ സുരക്ഷ മുന്‍നിര്‍ത്തി പൊതുഗതാഗത സംവിധാനങ്ങളില്‍ ലൊക്കേഷന്‍ ട്രാക്കിംഗ് സംവിധാനം
കെറെയില്‍ പദ്ധതിയ്ക്ക് ഭൂമി എറ്റെടുക്കുന്നതിനായി കിഫ്ബി വഴി 2000 കോടി രൂപ.
ഇടുക്കി വയനാട് കാസര്‍ഗോഡ് എയര്‍ സ്ട്രിപ്പ് നിര്‍മ്മാണത്തിന്റെ ഡി.പി.ആര്‍ തയ്യാറാക്കുന്നതിനായി 4.51 കോടി രൂപ.
ശബരിമല ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന്റെ സാധ്യതാ പഠനത്തിനും ഡി.പി.ആര്‍ തയ്യാറാക്കുന്നതിനുമായി 2 കോടി രൂപ.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ വിഭാവനം ചെയ്ത ചാമ്പ്യന്‍സ് ബോട്ട് ലീഗിനായി 15 കോടി രൂപ
കേരളത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍
പട്ടിക വിഭാഗങ്ങളില്‍പ്പെട്ടവരും മത്സ്യ തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളില്‍ വാതില്‍പ്പടി റേഷന്‍ കട.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയ്ക്കായി 342.64 കോടി രൂപ.
കെഡിസ്‌കിന് 200 കോടി രൂപ
നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കും.
കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം.
വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം.
പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ
ചേരനല്ലൂരില്‍ പണ്ഡിറ്റ് കറുപ്പന്റെ സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ
സ്‌പോര്‍ട്‌സ് എക്കോണമി ശക്തിപ്പെടുത്താന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടുകൂടി കായിക ഉപകരണങ്ങളുടെ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍.
കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും.
അതി ദാരിദ്ര്യ ലഘൂകരണ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 100 കോടി രൂപ.
കൊച്ചി, കോഴിക്കോട് നഗരങ്ങളുടെ വിവിധ റോഡുകളുടെ വികസന പ്രവര്‍ത്തന പദ്ധതികള്‍ക്ക് ഡി.പി.ആര്‍ തയ്യാറാക്കുന്നതിന് 5 കോടി രൂപ.
തിരുവനന്തപുരത്തും കൊച്ചിയിലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ തുല്യ അനുപാതത്തിലുള്ള സ്മാര്‍ട്ട് സിറ്റി മിഷന്‍.
അതിഥി തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യിച്ച് തിരിച്ചറിയല്‍ നമ്പര്‍ നല്‍കാനായി കേരള അതിഥി മൊബൈല്‍ ആപ്പ് പദ്ധതി
പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികളുടെ പ്രതിമാസ മെസ്സ് അലവന്‍സ് വര്‍ദ്ധിപ്പിക്കും.
പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട സിവില്‍ എഞ്ചിനീയറിംഗ് ബിരുദം/ഡിപ്ലോമ/ഐ.ടി.ഐ യോഗ്യത യുള്ളവരെ അക്രഡിറ്റഡ് എഞ്ചിനീയര്‍/ ഓവര്‍സിയര്‍മാരായി 2 വര്‍ഷത്തേക്ക് നിയമിക്കും
ഇടമലക്കുടിക്കായി ഒരു സമഗ്ര വികസന പാക്കേജ്
ട്രാന്‍സ് ജന്‍ഡറുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക പരിരക്ഷ നല്‍കാനുമുള്ള മഴവില്‍ പദ്ധതിയ്ക്ക് 5 കോടി രൂപ.
കിഫ്ബി വഴി 2134.5 കോടി രൂപയുടെ ട്വിന്‍ ടണല്‍ പദ്ധതിയ്ക്കും തലപ്പാടികാരോട് ദേശീയപാതയുടെ സ്ഥലമേറ്റെടുക്കലിനുമായി 6769 കോടി രൂപയും അനുവദിക്കുന്നു.
കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലോട്ടറികള്‍ പുനഃസ്ഥാപിക്കും.
കോവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവര്‍ത്തനങ്ങളും എത്തിക്കും.
ട്രഷറി ഇടപാടുകളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തും.
കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലോട്ടറികള്‍ പുനഃസ്ഥാപിക്കും.
കൊവിഡിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് ലോട്ടറികളുടെ ഘടനയും പ്രവര്‍ത്തനങ്ങളും എത്തിക്കും.
ട്രഷറി ഇടപാടുകളുടെ പൂര്‍ണ്ണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏപ്രില്‍ 1 മുതല്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തും.
ട്രഷറി വഴി യൂട്ടിലിറ്റി പേയ്‌മെന്റുകള് സാധ്യമാക്കാന്‍ അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ ഇവാലറ്റ് സംവിധാനം
കെ.എസ്.എഫ്.ഇ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 3 മേഖലാ ഓഫിസുകളും 50 പുതിയ ശാഖകളും 15 മൈക്രോ ശാഖകളും ആരംഭിക്കും.
കെ.എഫ്.സിയുടെ വായ്പാ ആസ്തി അടുത്ത 2 വര്‍ഷത്തിനകം പതിനായിരം കോടി രൂപയായി വര്‍ദ്ധിപ്പിക്കും.
കെ.എഫ്.സിയുടെ സ്റ്റാര്‍ട്ടപ്പ് കേരള പദ്ധതി വഴി അടുത്ത വര്‍ഷം 250 കോടി രൂപയുടെ ലോണുകള്‍
കെ.എഫ്.സിയുടെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതി യുടെ വായ്പാ പരിധി 2 കോടി രൂപയായി വര്‍ദ്ധിപ്പിക്കും.
ചെറുകിട ഇടത്തരം സംരംഭകരുടെ ബില്‍ ഡിസ്‌കൗണ്ട് പദ്ധതിയ്ക്കായി 1000 കോടി
KFC –വഴി MSME പ്രവര്‍ത്തന മൂലധന വായ്പയ്ക്കായി 500 കോടി
കാര്‍ഷിക വ്യവസായങ്ങള്‍ക്ക് 5 ശതമാനം പലിശ നിരക്കില്‍ KFC –വഴി 10 കോടി രൂപയുടെ വായ്പ
ജി.എസ്.ടി ഇന്‍വോയിസുകള്‍ അപ് ലോഡ് ചെയ്യുന്നവരില്‍ നിന്നും തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുന്നതിനായി ലക്കി ബില്‍ പദ്ധതി.
പട്ടികജാതിക്കാര്‍ക്കു വേണ്ടി ഭൂമി, പാര്‍പ്പിടം, മറ്റു വികസന പദ്ധതികള്‍ എന്നിവക്കായി 1935.38 കോടി
പഠന മുറികള്‍ക്ക് 205 കോടി
ദുര്‍ബല വിഭാഗങ്ങള്‍ക്ക് 50 കോടി
പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം ഒന്നേകാല്‍ ലക്ഷമാക്കി ഉയര്‍ത്തി
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക് 325.61 കോടി
ഹോസ്റ്റല്‍ മെസ് അലവന്‍സ് ഉയര്‍ത്തി
യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനത്തിന് 49 കോടി
പട്ടിക വിഭാഗങ്ങളില്‍ നിന്ന് 500 അക്രഡിറ്റഡ് എഞ്ചിനീയര്‍മാരെ 2 വര്‍ഷത്തേക്ക് നിയമിക്കുന്നു. 18000 രൂപ അലവന്‍സ്
പട്ടിക വര്‍ഗക്ഷേമത്തിന് 735.86 കോടി
പെണ്‍കുട്ടികളുടെ വിവാഹ ധനസഹായം ഒന്നര ലക്ഷം രൂപയാക്കി ഉയര്‍ത്തി
ആദിവാസികള്‍ക്ക് തൊഴിലുറപ്പില്‍ കൂടുതല്‍ തൊഴില്‍
വീടുകളുടെ പൂര്‍ത്തീകരണത്തിന് 57.20 കോടി
ഇടമലക്കുടിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക്
15 കോടി
അട്ടപ്പാടിക്ക് 25 കോടി
പിന്നാക്ക വികസനത്തിന് 183. 84 കോടി
ഒ ഇ സി സ്‌കോളര്‍ഷിപ്പിന് 50 കോടി
വിദേശ പഠനത്തിന് പ്രത്യേക സഹായം
ശബരിമല മാസ്റ്റര്‍ പ്ലാനിന് 30 കോടി
RELATED STORIES
കാത്തിരിപ്പിന് വിരാമമാവുന്നു; മെസ്സിയും കൂട്ടരും അടുത്ത വര്‍ഷം...
19 Nov 2024 4:47 PM GMTപെറുവിനെതിരേ ഇറങ്ങുന്ന അര്‍ജന്റീനയ്ക്ക് വമ്പന്‍ തിരിച്ചടി; രണ്ട്...
19 Nov 2024 6:55 AM GMTനെയ്മറുടെ കരാര്‍ അല്‍ ഹിലാല്‍ അവസാനിപ്പിക്കുന്നു;...
18 Nov 2024 8:37 AM GMTഹോണ്ടുറാസിന്റെ വിജയാഘോഷം; ആരാധകന് ബിയര്‍ കുപ്പി തലയ്ക്കെറിഞ്ഞ്...
16 Nov 2024 2:29 PM GMTഐപിഎല്‍ മെഗാ ലേലത്തിന് 574 താരങ്ങള്‍
16 Nov 2024 7:51 AM GMTസന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; സൂപ്പര്‍ ലീഗ് കേരളയിലെ...
15 Nov 2024 1:52 PM GMT