Latest News

വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

വിവിധ സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
X


തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. കേരള,എംജി,കലിക്കറ്റ്, ആരോഗ്യം,മലയാളം സര്‍വകലാശാലകളുടെ നാളെ മുതല്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. കൊവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നേരിട്ടുള്ള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വൈസ് ചാന്‍സലര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പുതുക്കിയ പരീക്ഷ തിയതി പിന്നീട് പ്രഖ്യാപിക്കും.

Next Story

RELATED STORIES

Share it