Latest News

സ്വാതി മലിവാൾ ബിജെപി ഏജൻ്റെന്ന് എഎപി

സ്വാതി മലിവാൾ ബിജെപി ഏജൻ്റെന്ന് എഎപി
X

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎയ്ക്ക് എതിരായ പരാതിയിൽ സ്വാതി മലിവാൾ എംപിക്കെതിരേ ആരോപണവുമായി എഎപി. ബിജെപി ഗൂഢാലോചനയുടെ ഭാഗമായാണ് സ്വാതി കെജരിവാളിന്റെ വീട്ടിലേക്ക് വന്നതെന്ന് ഡൽഹി വിദ്യാഭ്യാസ മന്ത്രി അതിഷി മർലേന ആരോപിച്ചു.

നേരത്തെ കെജരിവാളിന്റെ വീട്ടിൽ നിന്നുള്ള സ്വാതി മലിവാളിന്റെ വിഡിയോ പുറത്തുവന്നിരുന്നു. സ്വാതിയും മുഖ്യമന്ത്രിയുടെ സ്റ്റാഫുകളും തർക്കിക്കുന്നതാണ് വിഡിയോയിൽ. ഇത് ചൂണ്ടിക്കാട്ടിയാണ് സ്വാതിക്കെതിരെ അതിഷി രം​ഗത്തെത്തിയത്. സ്വാതിയുടെ ആരോപണങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് വിഡിയോയിലൂടെ തെളിഞ്ഞതായും അതിഷി പറഞ്ഞു.

Next Story

RELATED STORIES

Share it