Latest News

നാട്ടിക ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്കുയരും

നാട്ടിക ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്കുയരും
X

തൃശൂര്‍: നാട്ടികയുടെ കായിക സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ ഫിഷറീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ സിന്തറ്റിക് ട്രാക്ക് ഒരുങ്ങുന്നു. നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, സെവന്‍സ് ഫുട്‌ബോള്‍ ടര്‍ഫ് എന്നിവയുടെ നിര്‍മ്മാണോദ്ഘാടനം സി സി മുകുന്ദന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

2021-22 ബഡ്ജറ്റില്‍ മൂന്ന് കോടി രൂപ ഉള്‍പ്പെടുത്തി 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, വസ്ത്രം മാറാനുള്ള മുറികള്‍, വിളക്കുകള്‍, ചുറ്റുമതില്‍ എന്നിവയടങ്ങുന്ന ഹൈടെക് കെട്ടിടമാണ് നിര്‍മിക്കുന്നത്. കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷനാണ് നിര്‍മ്മാണ ചുമതല. ഒരുകോടി രൂപ ചെലവില്‍ ആദ്യം ചുറ്റുമതില്‍ നിര്‍മിക്കും.

ഗ്രാമീണ മേഖലയില്‍ അടിസ്ഥാന കായിക സൗകര്യങ്ങള്‍ വികസിപ്പിച്ച് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും കളിക്കളത്തില്‍ എത്തിക്കുന്നതിനുമാണ് കായിക വകുപ്പ് പ്രഥമ പരിഗണന നല്‍കുന്നതെന്നും എം എല്‍ എ പറഞ്ഞു.

നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് നടന്ന പരിപാടിയില്‍ നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം ആര്‍ ദിനേശന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം മഞ്ജുള അരുണന്‍, നാട്ടിക ഗവ. ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എ അബിദ, ഹെഡ്മിസ്ട്രസ് പി എച്ച് ശെരിഫ, പ്രസിഡന്റ്

യു കെ ഗോപാലന്‍, കേരള സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടിവ് എഞ്ചിനീയര്‍ യു കെ നീരജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it