Latest News

ഇറുകിയ പാന്റ്‌സ് ധരിച്ചതിന് താന്‍സാനിയന്‍ പാര്‍ലമെന്റ് വനിതാ എംപിയെ 'ഗെറ്റ്ഔട്ട്' അടിച്ചു

അതേസമയം, പുറത്താക്കപ്പെട്ട എം.പി നല്ല രീതിയിലാണ് വസ്ത്രം ധരിച്ചതെന്നും അവരെ പുറത്താക്കിയതിന് ക്ഷമ ചോദിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ എം.പിമാര്‍ രംഗത്തുവന്നു.

ഇറുകിയ പാന്റ്‌സ് ധരിച്ചതിന് താന്‍സാനിയന്‍ പാര്‍ലമെന്റ് വനിതാ എംപിയെ ഗെറ്റ്ഔട്ട് അടിച്ചു
X

ഡൊഡോമ: ഇറുകിയ പാന്റ്‌സ് ധരിച്ച് പാര്‍ലമെന്റിലെത്തിയ വനിതാ എംപിയെ സ്പീക്കര്‍ പുറത്താക്കി. വനിതാ എം.പി കണ്ടസ്റ്റര്‍ സിക്വേലിനോട് ആണ് സ്പീക്കര്‍ ജോബ് എന്‍ഡുഗൈ പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്.


പാര്‍ലമെന്റിനെ അവഹേളിക്കുന്ന തരത്തിലാണ് ചില വനിതകള്‍ വസ്ത്രം ധരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ഒരു പുരുഷ എം.പി പരാതി ഉന്നയിച്ചതിനെ തുടര്‍ന്ന് പോയി നല്ലരീതിയില്‍ വസ്ത്രം ധരിച്ച് തിരിച്ചുവരൂ എന്നാണ് സ്പീക്കര്‍ ജോബ് എന്‍ഡുഗൈ വനിതാ എംപിയോട് ആവശ്യപ്പെട്ടത്. പാര്‍ലമെന്റില്‍ എത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറിച്ച് ഇതാദ്യമായല്ല തനിക്ക് പരാതികള്‍ ലഭിച്ചതെന്നും സ്പീക്കര്‍ പറഞ്ഞു.


അതേസമയം, പുറത്താക്കപ്പെട്ട എം.പി നല്ല രീതിയിലാണ് വസ്ത്രം ധരിച്ചതെന്നും അവരെ പുറത്താക്കിയതിന് ക്ഷമ ചോദിക്കണമെന്നും ആവശ്യപ്പെട്ട് വനിതാ എം.പിമാര്‍ രംഗത്തുവന്നു. കണ്ടസ്റ്റര്‍ സിക്വേല ധരിച്ചിരുന്ന വസ്ത്രത്തിന് ഒരു കുഴപ്പവുമില്ലെന്നും അവരെ പുറത്താക്കിയ നടപടി അംഗീകരിക്കാനാവില്ലെന്നും എം.പിമാരായ ജാക്വിലിന്‍ എന്‍ഗൊന്യാനി, സ്റ്റെല്ല മന്യന്യ എന്നിവര്‍ പറഞ്ഞു. സ്ത്രീകളുടെ വസ്ത്രത്തിന്മേല്‍ പുരുഷന്മാര്‍ നടത്തുന്ന സദാചാര പോലീസിങാണ് സ്പീക്കറുടെ നടപടിയെന്ന് ആരോപിച്ച് താന്‍സാനിയയിലെ വനിതാ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.




Next Story

RELATED STORIES

Share it