Latest News

ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു

ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
X

താനൂര്‍: താനൂര്‍- തിരൂര്‍ റോഡിലെ പെരുവഴിയമ്പലത്ത് ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. താനൂര്‍ കാട്ടിലങ്ങാടി പുല്ലാട്ട് റോഡില്‍ പരേതനായ താലിപ്പാട്ട് ബഷീറിന്റെ മകന്‍ സെയ്യിദ്(30)ആണ് മരിച്ചത്.

തിരൂര്‍ ഭാഗത്ത് നിന്നും താനൂര്‍ ഭാഗത്തേക്ക് വരുന്ന ലോറിയും താനൂരില്‍ നിന്നും തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ഓട്ടോ ഡ്രൈവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

മാതാവ് സുഹറ, ഭാര്യ സജിറ, മകന്‍ ഇവാന യാസീന്‍, സഹോദരന്‍ ഹമീദ്.

Next Story

RELATED STORIES

Share it