Latest News

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ വരെ നീട്ടി

മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി ഈ വര്‍ഷം ഡിസംബര്‍ വരെ നീട്ടി
X

ന്യൂഡല്‍ഹി: മോട്ടോര്‍ വാഹന നിയമം,1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള ഫിറ്റ്‌നസ്, പെര്‍മിറ്റ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നീ രേഖകളുടെയുംമറ്റ് ബന്ധപ്പെട്ട രേഖകളുടെയുംകാലാവധി 2020 ഡിസംബര്‍ 31 വരെ നീട്ടാന്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

മോട്ടോര്‍ വാഹന നിയമം, 1988 കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 1989 എന്നിവ പ്രകാരമുള്ള രേഖകളുടെ സാധുത നീട്ടുന്നത് സംബന്ധിച്ച് ഈ വര്‍ഷം മാര്‍ച്ച് 30, ജൂണ്‍ 9 തീയതികളില്‍ മന്ത്രാലയം പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. എല്ലാ തരത്തിലുമുള്ള പെര്‍മിറ്റുകള്‍, ഫിറ്റ്‌നസ്, ലൈസന്‍സ്, രജിസ്‌ട്രേഷന്‍ എന്നിവ സംബന്ധിച്ച രേഖകളും മറ്റ് രേഖകളും2020 സെപ്റ്റംബര്‍ 30 വരെ സാധുവായി കണക്കാക്കും.

2020 ഫെബ്രുവരി 1 മുതല്‍ 2020 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ കാലഹരണപ്പെടുകയും ലോക്ക്ഡൗണ്‍ കാരണം പുതുക്കാനാകാത്തതുമായ എല്ലാ രേഖകളും 2020 ഡിസംബര്‍ 31 വരെ സാധുവായിരിക്കും.

Next Story

RELATED STORIES

Share it