Latest News

പൈവളിഗയിലേത് തൂങ്ങിമരണം തന്നെ: പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

പൈവളിഗയിലേത് തൂങ്ങിമരണം തന്നെ: പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്
X

കാസര്‍കോട്: മണ്ടേക്കാപ്പില്‍ 26 ദിവസം മുമ്പ് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനിയുടെയും 42കാരനായ അയല്‍വാസിയുടെയും മരണം തൂങ്ങിമരണം തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മൃതദേഹത്തിന് 20 ദിവസത്തെ പഴക്കം ഉള്ളതായും റിപോര്‍ട്ടില്‍ പറയുന്നു. മൃതദേഹം കൂടുതല്‍ പരിശോധനകള്‍ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു.

കാസര്‍കോട് പൈവളിഗ സ്വദേശി ശ്രേയ (15), അയല്‍വാസി പ്രദീപ് (42) എന്നിവരെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണു വീടിനു സമീപത്തെ തോട്ടത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

ഫെബ്രുവരി 12ന് പുലര്‍ച്ചെയാണ് കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത്. പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പ്രദീപ്. ഇയാളുടെ ഫോണും 12ാം തിയതിമുതല്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്.

Next Story

RELATED STORIES

Share it