- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആദിവാസി മേഖലകളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രഥമ പരിഗണനയെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി
കണ്ണൂര്‍: ആദിവാസി മേഖലകളിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രഥമ പരിഗണനയാണ് നല്‍കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജില്ലാ വികസന സമിതി യോഗത്തില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആറളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക തസ്തികകള്‍ അനുവദിക്കണമെന്ന് ആവശ്യമുണ്ടായി.
സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷയില്‍ ഏറ്റവും കുറവ് വിജയ ശതമാനം ആറളം ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്. അവിടെ ആവശ്യമായ അധ്യാപക തസ്തിക ഇല്ലാത്തത് അധ്യയനത്തെ ബാധിക്കുന്നതായും ചൂണ്ടിക്കാണിക്കപ്പെട്ടു.
അധ്യാപക തസ്തികകള്‍ അനുവദിച്ചു കിട്ടുന്നതിനായി ഇടപെടുമെന്ന് മന്ത്രി അറിയിച്ചു. ആറളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ജില്ലയിലെ മികച്ച സ്‌കൂളായി മാറ്റുകയാണ് സര്‍ക്കാരിന്റെ താല്പര്യമെന്നും മന്ത്രി പറഞ്ഞു. പരിയാരം ഹയര്‍സെക്കണ്ടറി സ്‌കൂളിലും പുതിയ അധ്യാപക തസ്തിക അനുവദിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ആദിവാസി മേഖലകളില്‍ അടിസ്ഥാന വികസനത്തിനും വിദ്യാഭ്യാസ വിനോദ വിജ്ഞാന മുന്നേറ്റത്തിനും പ്രത്യേക ഊന്നല്‍ നല്‍കുന്നതായിരിക്കണം ജില്ലയുടെ പദ്ധതികള്‍ എന്ന് വി ശിവദാസന്‍ എം പി നിര്‍ദേശിച്ചു.
തലശ്ശേരി മൈസൂര്‍ ദേശീയ പാതയില്‍ മട്ടന്നൂരിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഡിഡിസിയുടെ പ്രമേയമായി സംസ്ഥാന സര്‍ക്കാരിനെ അറിയിക്കും. ജില്ലാ ആശുപത്രിയില്‍ അനുവദിച്ച സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ആരോഗ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ യോഗം ചേരാന്‍ ഡിഡിസി നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ നഗരത്തിലെ പ്രധാന ജംഗ്ഷനുകളില്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാവുന്നതായി രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ പറഞ്ഞു. ഇത് പരിഹരിക്കുന്നതിന് സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലാക്രമണം നേരിടുന്ന പ്രദേശങ്ങളില്‍ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നതിനാവശ്യമായ പ്രവൃത്തി വേഗത്തിലാക്കണം.
RELATED STORIES
കുക്കി സംഘടനകളെ 24 മണിക്കൂറിനുള്ളില്‍ അടിച്ചമര്‍ത്തണമെന്ന് മെയ്തെയ്...
17 Nov 2024 9:22 AM GMTദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈല്‍ പരീക്ഷിച്ച് ഇന്ത്യ-(വീഡിയോ)
17 Nov 2024 8:57 AM GMTചൊവ്വാഴ്ച്ച റേഷന്‍ കടകള്‍ തുറക്കില്ല
17 Nov 2024 8:49 AM GMTഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ കൈലാഷ് ഗെഹ്ലോത്ത് രാജിവെച്ചു;...
17 Nov 2024 7:57 AM GMTഅബ്ദുര്‍റഹീം കേസ് വീണ്ടും മാറ്റിവച്ചു; രണ്ടാഴ്ചക്ക് ശേഷം...
17 Nov 2024 7:49 AM GMTപത്തനംതിട്ടയിലെ നഴ്സിങ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ; സഹപാഠികള്‍...
17 Nov 2024 7:39 AM GMT