- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്; വര്‍ഗീയ വിരുദ്ധ കാംപയിന് റിയാദില്‍ തുടക്കമായി
റിയാദ്: 'ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ്' എന്ന ശീര്‍ഷകത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സംഘടിപ്പിക്കുന്ന വര്‍ഗീയ വിരുദ്ധ കാംപയിന് റിയാദില്‍ തുടക്കം കുറിച്ചു. കാംപയിന്റെ ബ്രോഷര്‍ പ്രകാശനം ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് ഇല്‍യാസ് തിരൂര്‍ നിര്‍വഹിച്ചു. സെക്രട്ടറിമാരായ അന്‍സാര്‍ ആലപ്പുഴ, സൈദലവി ചുള്ളിയന്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
ഫാസിസ്റ്റു ഭരണകാലത്തു ഇന്ത്യയില്‍ ബാബരിയുടെ സ്മരണ നിലനിര്‍ത്തുക എന്നത് ഓരോ ഇന്ത്യന്‍ പൗരന്റെയും ബാധ്യതയും ഉത്തരവാദിത്വവും ആണ്. മതേതര ഇന്ത്യ കണ്ട രണ്ട് ദുരന്തങ്ങള്‍ ഒന്ന് ഗാന്ധിവധവും ബാബരി മസ്ജിദ് തകര്‍ത്തതം. രണ്ടും അസൂത്രണം ചെയ്തതും നടപ്പില്‍ വരുത്തിയതും ആര്‍എസ്എസ് ആയിരുന്നു.
ഡിസംബര്‍ ആറ് ഇന്ത്യയുടെ മതേതരത്വം അറുത്തുമാറ്റി ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട ദിവസമാണ്. ബാബരി മസ്ജിദിന്റെ തകര്‍ച്ച ഭരണഘടനയുടെ തകര്‍ച്ചയാണ്. ബാബരി മസ്ജിദിന്റെ പുനഃര്‍നിര്‍മാണത്തിലൂടെ മാത്രമേ രാഷ്ട്രത്തിന്റെ പുനഃര്‍നിര്‍മാണവും നീതിയും സാധ്യമാവുകയുള്ളൂ. നവംബര്‍ 9 അന്യായമായ കോടതി വിധിയിലൂടെ രാജ്യത്ത് നീതി തകര്‍ത്തെറിയപ്പെടുകയാണ് ഉണ്ടായത്. 1992 മുതല്‍ ഏകദേശം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍, ഭൂരിപക്ഷ മതവര്‍ഗീയരാഷ്ട്രീയം കൂടുതല്‍ ആധിപത്യം നേടുന്നതും മതേതര ശബ്ദ്ദങ്ങള്‍ കൂടുതല്‍ ദുര്‍ബലമാകുന്നതുമാണ് രാജ്യം കാണുന്നത്. രാഷ്ട്രീയ സാഹചര്യങ്ങളിലെ ഈ മാറ്റം ഉന്നതമായ ജനാധിപത്യ മതേതര മൂല്യങ്ങളാണ് നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
ഡിസംബര്‍ 1 മുതല്‍ 31 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന കാംപയിന്റെ ഭാഗമായി പുതുതലമുറയിലേക്ക് ബാബരിയുടെ ഓര്‍മകള്‍ പകര്‍ന്ന് നല്‍കുവാന്‍ ബാബരി ഓണ്‍ലൈന്‍ ക്വിസ്സ് പ്രോഗ്രാം, ചിത്രരചന, പ്രസംഗ മത്സരം എന്നിവ സംഘടിപ്പിക്കും.
'ബാബരിയുടെ വീണ്ടെടുപ്പ്, ഇന്ത്യയുടെ വീണ്ടെടുപ്പ് ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി വിവിധ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടനകളെ ഉള്‍പ്പെടുത്തി ടേബിള്‍ ടോക്ക്, സെമിനാര്‍, പബ്‌ളിക്ക് പ്രോഗ്രാമുകള്‍, ആന്റി ഫാസിസ്റ്റ് കൂട്ടായ്മകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കും. ബാബരി മസ്ജിദ് തകര്‍ത്ത് എറിയപ്പെട്ട ഡിസംബര്‍ 6 നു രാത്രി 8.30മണിക്ക് ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ വച്ച് പ്രസ്തുത വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കാംപയിന്‍ കോര്‍ഡിനേറ്റര്‍ റഹീസ് തിരൂര്‍ അറിയിച്ചു.
ജനാധിപത്യത്തിന്റെ പഴുതിലൂടെ ഭരണം കൈക്കലാക്കി ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാകുവാന്‍ പദ്ധതികള്‍ നടപ്പിലാക്കുന്ന ഈ കാലത്തു എന്ത് കൊണ്ടും ബാബരി സ്മരണ നിലനിര്‍ത്തുകയും അതിലൂടെ ഇന്ത്യയെയും, ബാബരിയെയും, ജനാധിപത്യ മതേതര മൂല്യങ്ങളെയും സംരക്ഷിക്കാന്‍ ഓരോ പ്രവാസി ഇന്ത്യക്കാരും ഈ കാംപയിന്റെ ഭാഗമാവേണ്ടതുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
RELATED STORIES
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMT