Latest News

ആര്‍എസ്എസ്സിനെതിരെയുള്ള പ്രചാരണങ്ങളെ കേസെടുത്ത് ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമെന്ന് എസ്ഡിപിഐ

ആര്‍എസ്എസ്സിനെതിരെയുള്ള പ്രചാരണങ്ങളെ കേസെടുത്ത് ഇല്ലാതാക്കാമെന്നത് വ്യാമോഹം മാത്രമെന്ന് എസ്ഡിപിഐ
X

കണ്ണൂര്‍: രാജ്യത്ത് ആര്‍എസ്എസ് നടത്തുന്ന അക്രമങ്ങളെ ചെറുത്ത് തോല്‍പ്പിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുമെന്നും ആര്‍എസ്എസ്സിനെതിരെയുള്ള പ്രചാരണങ്ങളെ കേസെടുത്ത് ഒതുക്കാമെന്നത് ആഭ്യന്തരം കയ്യാളുന്ന പിണറായി സര്‍ക്കാരിന്റെ വ്യാമോഹം മാത്രമാണെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്. ആര്‍എസ്എസ്സിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ ജില്ലയില്‍ വ്യാപകമായി പോലിസ് കേസ് എടുത്തതിനെതിരെ എസ്ഡിപിഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി 'ഇടത് സര്‍ക്കാര്‍ മതേതരമാവുക' എന്ന ബാനറില്‍ കാല്‍ടെക്‌സ് ജംഗ്ഷനില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഞങ്ങളുടെ അവകാശമാണ്. ആര്‍എസ്എസ് രാജ്യത്ത് നടത്തുന്ന കലാപങ്ങളെ കൃത്യമായി തുറന്നു കാട്ടും. വത്സന്‍ തില്ലങ്കേരി അടക്കമുള്ള ഫാഷിസ്റ്റ് നേതാക്കാള്‍ നടത്തുന്ന കലാപാഹ്വാനങ്ങളെ സാമൂഹിക മാധ്യമം അടക്കമുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധ പരിപാടി എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ശംസുദ്ദീന്‍ മൗലവി, ജില്ലാ ട്രഷറര്‍ എ ഫൈസല്‍, കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പി സി ഷെഫീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it