Latest News

ഡല്‍ഹി നിയമസഭയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് നിര്‍മിച്ച തുരങ്കം കണ്ടെത്തി

ഡല്‍ഹി നിയമസഭയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് നിര്‍മിച്ച തുരങ്കം കണ്ടെത്തി
X

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയില്‍ നിന്ന് ചെങ്കോട്ടയിലേക്ക് തുരങ്കം കണ്ടെത്തി. സ്പീക്കര്‍ രാം നിവാസ് ഗോയലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതെന്ന് കരുതുന്ന തുരങ്കമാണ് കണ്ടെത്തിയത്. അടുത്ത ആഗസ്റ്റ് 15നകം തുരങ്കം നവീകരിച്ച് പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും രാം നിവാസ് ഗോയല്‍ പറഞ്ഞു.


ചെങ്കോട്ടവരെ നീളുന്ന തുരങ്കത്തെക്കുറിച്ച് നേരത്തെ കേട്ടിരുന്നുവെന്നും 1993 ല്‍ എംഎല്‍എ ആയപ്പോള്‍ അതിന്റെ ചരിത്രം പരിശോധിക്കാന്‍ ശ്രമിച്ചതായും രാം നിവാസ് ഗോയല്‍ പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തയുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയ തുരങ്കത്തിന്റെ കൂടുതല്‍ ഉള്ളിലേക്ക് പോകാന്‍ കഴിയില്ല. മെട്രോ പദ്ധതികളും ഓടകളും മൂലം പല സ്ഥലത്തും തുരങ്കം തകര്‍ന്ന നിലയിലാണെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.




Next Story

RELATED STORIES

Share it