Sub Lead

യുക്രെയ്‌ന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിച്ച് അമേരിക്ക

ആയുധങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളറും,സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളറും നല്‍കാന്‍ തീരുമാനമായതായി വൈറ്റ് ഹൗസ് അറിയിച്ചു

യുക്രെയ്‌ന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിച്ച് അമേരിക്ക
X

വാഷിങ്ടണ്‍:യുക്രെയ്‌ന് സുരക്ഷാ സഹായമായി 600 ദശലക്ഷം ഡോളര്‍ അനുവദിക്കാന്‍ അമേരിക്കന്‍ തീരുമാനം.ആയുധങ്ങള്‍ ഉള്‍പ്പെടെ സുരക്ഷാ സാമഗ്രികള്‍ വാങ്ങുന്നതിനും സൈന്യത്തെ നവീകരിക്കുന്നതിനും 350 ദശലക്ഷം ഡോളറും,സഹായം എന്ന നിലയില്‍ 250 ദശലക്ഷം ഡോളറും നല്‍കാന്‍ തീരുമാനമായതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇതു സംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു.

റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനാണ് യുഎസ് തീരുമാനം.ഉപരോധത്തിലൂടെ റഷ്യയുടെ സാമ്പത്തിക രംഗത്തെ തകര്‍ക്കാനാണ് അമേരിക്ക ലക്ഷ്യമിടുന്നത്.ഇതിന്റെ ഭാഗമായി യുഎസിലുള്ള റഷ്യയുടെ എല്ലാ ആസ്തികളും മരവിപ്പിച്ചു.നാല് റഷ്യന്‍ ബാങ്കുകള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി. റഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായ വിടിബിയും ഇതില്‍ ഉള്‍പ്പെടും. കൂടാതെ റഷ്യന്‍ കമ്പനികള്‍ക്കു നേരെയും നടപടിയുണ്ടാകും. ഡോളര്‍ അടക്കമുള്ള വിദേശ കറന്‍സി ഉപയോഗിച്ച് ആഗോള സാമ്പത്തികരംഗത്ത് റഷ്യ ബിസിനസ് നടത്തുന്നതിനും അമേരിക്ക നിയന്ത്രണം ഏര്‍പ്പെടുത്തി.

പുടിനെതിരെ കടുത്ത വിമര്‍ശനമാണ് ബൈഡന്‍ ഉയര്‍ത്തിയത്. യുദ്ധം തെരഞ്ഞെടുത്തത് പുടിനാണെന്നും അതിന്റെ പ്രത്യാഘാതവും നേരിടണമെന്നും അദ്ദേഹം പറഞ്ഞു. സോവിയറ്റ് യൂണിയന്‍ പുനസ്ഥാപിക്കാനാണു പുടിന്റെ നീക്കം. പുടിന്റെ മോഹങ്ങള്‍ യുക്രെയ്‌നില്‍ ഒതുങ്ങില്ല. പുടിനുമായി ഇനി ചര്‍ച്ച നടത്താനില്ലെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it