Latest News

ലോക് ഡൗണ്‍: ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലെ ഗ്രാമത്തിലേക്ക് കാല്‍നടയായി പുറപ്പെട്ട യുവാവ് കുഴഞ്ഞു വീണുമരിച്ചു

മെട്രോ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവരില്‍ ആദ്യ മരണമാണ് രന്‍വീര്‍ സിങ്ങിന്റേത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആയിരങ്ങളാണ് വിദൂരഗ്രാമങ്ങളിലേക്ക് കാല്‍നടയായി പോകുന്നത്.

ലോക് ഡൗണ്‍: ഡല്‍ഹിയില്‍ നിന്ന് രാജസ്ഥാനിലെ ഗ്രാമത്തിലേക്ക് കാല്‍നടയായി പുറപ്പെട്ട യുവാവ് കുഴഞ്ഞു വീണുമരിച്ചു
X

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലുള്ള നാട്ടിലേക്ക് കാല്‍നടയായി പുറപ്പെട്ട യുവാവ് വഴിയില്‍ മരിച്ചുവീണു. ശനിയാഴ്ച രാവിലെയാണ് ഡല്‍ഹി-ആഗ്ര ഹൈവേയില്‍വച്ച് രന്‍വീര്‍ സിങ് മരിച്ചത്. മധ്യപ്രദേശിലെ മൊരെന ജില്ലയില്‍ വിദൂരമായ ഗ്രാമത്തിലാണ് രന്‍വീര്‍ സിങിന്റെ വീട്.

കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ പോലിസില്‍ നല്‍കിയ മൊഴിയനുസരിച്ച് നടന്ന് കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ രന്‍വീറിന് നെഞ്ച് വേദന അനുഭവപ്പെട്ടു. ഏറെ താമസിയാതെ വീണ് മരിക്കുകയും ചെയ്തു. മരിക്കുമ്പോള്‍ രന്‍വീര്‍ സിങ് 200 കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞിരുന്നു.

മെട്രോ നഗരങ്ങളില്‍ നിന്ന് പലായനം ചെയ്യുന്നവരില്‍ ആദ്യ മരണമാണ് രന്‍വീര്‍ സിങ്ങിന്റേത്. ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആയിരങ്ങളാണ് വിദൂരഗ്രാമങ്ങളിലേക്ക് കാല്‍നടയായി പോകുന്നത്. തങ്ങള്‍ താമസിക്കുന്ന ഇടങ്ങളില്‍ ഭക്ഷണവും താമസസൗകര്യവും ഇല്ലാതായതും പണത്തിന്റെ ക്ഷാമവുമാണ് ഇവരെ കാല്‍നടയായി പോകാന്‍ പ്രേരിപ്പിച്ചത്.

ഡല്‍ഹി തുക്ലക് ബാദില്‍ ജോലി ചെയ്തിരുന്ന ഹോട്ടല്‍ അടച്ചുപൂട്ടിയതോടെയാണ് രന്‍വീര്‍സിങ് തിരിച്ചുപോകാന്‍ തീരുമാനിച്ചതെന്ന് ആഗ്ര പോലിസ് ചീഫ് ബാബ്ലു കുമാര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട ആയിരക്കണക്കിനു പേര്‍ക്കൊപ്പമാണ് രന്‍വീര്‍ സിങ്ങും പുറപ്പെട്ടത്. ബസോ മറ്റ് വാഹനങ്ങളോ ഇല്ലാതായതോടെ 300 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലേക്ക് കാല്‍നടയായി പോകാന്‍ തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it