Latest News

ആവളയില്‍ മുപ്പതോളം പേര്‍ എസ്ഡിപിഐയിലേക്ക്

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയായി എസ്ഡിപിഐ ആവള ബ്രാഞ്ച് കമ്മിറ്റി വളണ്ടിയര്‍ വിംഗിന് രൂപം നല്‍കി.

ആവളയില്‍ മുപ്പതോളം പേര്‍  എസ്ഡിപിഐയിലേക്ക്
X

ആവള: വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് മുപ്പതോളം പേര്‍ എസ്.ഡി.പി.ഐ.യിലേക്ക്. കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയായി എസ്ഡിപിഐ ആവള ബ്രാഞ്ച് കമ്മിറ്റി വളണ്ടിയര്‍ വിംഗിന് രൂപം നല്‍കി. മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവപ്പെട്ട പ്രദേശമാണ് ആവള. അന്നും രക്ഷാപ്രവര്‍ത്തനങ്ങളില്‍ തൊട്ടടുത്ത പ്രദേശങ്ങളിലെ എസ്.ഡി.പി.ഐ വളണ്ടിയര്‍ ടീം അംഗങ്ങള്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഇത്തവണ കാലവര്‍ഷം കനക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നുള്ള സര്‍ക്കാര്‍ മുന്നറിയിപ്പിനെ തുടര്‍ന്ന് എസ്.ഡി.പി.ഐ കേരളത്തിലുടനീളം നടത്തുന്ന മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ആവള ബ്രാഞ്ച് കമ്മിറ്റി പ്രത്യേകമായി വളണ്ടിയര്‍ വിങിന് രൂപം നല്‍കിയത്. വളണ്ടിയര്‍ വിങ് പ്രഖ്യാപനവും ടീം അംഗങ്ങള്‍ക്ക് ജെഴ്‌സി വിതരണവും ബ്രാഞ്ച് പ്രസിഡന്റ്് മുഹമ്മത് യാസീന് നല്‍കി എസ്.ഡി.പി.ഐ പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കുഞ്ഞമ്മത് പേരാമ്പ്ര നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന ശുചീകരണ പ്രവര്‍ത്തനം ഹമീദ് എടവരാട് ഉദ്ഘാടനം ചെയ്തു. മീദ് കടിയങ്ങാട്, സലാം കുട്ടോത്ത്, അമ്മത് കുട്ടോത്ത്, പി കെ അബ്ദുസ്സലാം, അബ്ദുല്‍ ബാസിത്ത്, ഹബീബ് വയലില്‍, റഷീദ് ആവള നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it