Latest News

മാലിന്യം ഇടുന്നതിനെ ചൊല്ലി തര്‍ക്കം: യുപിയില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്നു പേരെ കൊലപ്പെടുത്തി

പോലിസ് കോണ്‍സ്റ്റബിള്‍ ആയ അഭിജിത് വര്‍മ (27), സഹോദരി നിഷ വര്‍മ (29), അമ്മ രമാവതി (54) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ ദേവരാജ്, ശിവ പൂജന്‍, ബബ്ലു എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

മാലിന്യം ഇടുന്നതിനെ ചൊല്ലി തര്‍ക്കം: യുപിയില്‍ പോലിസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ മൂന്നു പേരെ കൊലപ്പെടുത്തി
X

ലക്‌നൗ: അഴുക്കു ചാലില്‍ മാലിന്യം ഇടുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു വീട്ടിലെ മൂന്നു പേരെ ബന്ധുക്കള്‍ കൊലപ്പെടുത്തി. പോലിസ് കോണ്‍സ്റ്റബിള്‍ ആയ അഭിജിത് വര്‍മ (27), സഹോദരി നിഷ വര്‍മ (29), അമ്മ രമാവതി (54) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളായ ദേവരാജ്, ശിവ പൂജന്‍, ബബ്ലു എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു.

ഇവരുടെ വീടിന് അടുത്തുള്ള അഴുക്കു ചാലില്‍ മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. വൈകീട്ടാണ് ഇരു വീട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇത് അപ്പോള്‍ തന്നെ പറഞ്ഞു തീര്‍ത്തിരുന്നു.

എന്നാല്‍ രാത്രി പതിനൊന്നരയോടെ അഭിജിത് വര്‍മയുടെ വീട്ടില്‍ എത്തിയ പ്രതികള്‍ അക്രമം നടത്തുകയായിരുന്നു. അഭിജിത് വര്‍മയെയും സഹോദരിയെയും അമ്മയെയും വീട്ടില്‍നിന്നു വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന ഇവര്‍ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ചും വടി കൊണ്ടും ആക്രമിച്ചു. ഗുരുതര പരിക്കേറ്റ ഇവരെ അയല്‍ വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അക്രമം തടയാനെത്തിയ ഒരു സ്ത്രീ പരിക്കേറ്റ് ആശുപത്രിയിലാണ്.

അക്രമത്തിനിടെ പ്രതികള്‍ നാടന്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ത്ത് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും പോലിസ് പറഞ്ഞു. അലഹാബാദ് ജില്ലയിലെ നൈനി പോലിസ് സ്‌റ്റേഷനിലാണ് അഭിജിത് വര്‍മയ്ക്കു ചുമതല. ദീപാവലി പ്രമാണിച്ച് വീട്ടില്‍ എത്തിയതായിരുന്നു ഇയാള്‍.

രാത്രി വൈകി പ്രതികളെ അറസ്റ്റ് ചെയ്തതായി പോലിസ് പറഞ്ഞു. വീട്ടില്‍ വച്ച് അറസ്റ്റ് തടസ്സപ്പെടുത്താന്‍ ശ്രമിച്ച ബന്ധുവായ ഒരു സ്ത്രീയേയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it