Big stories

കുംഭമേളയ്‌ക്കെത്തി കൊവിഡ് ബാധിച്ച 20 പേര്‍ ചികില്‍സക്കിടെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി

കുംഭമേളയ്‌ക്കെത്തി കൊവിഡ് ബാധിച്ച 20 പേര്‍ ചികില്‍സക്കിടെ ആശുപത്രിയില്‍ നിന്ന് ഒളിച്ചോടി
X

തെഹ്‌രി: കുംഭമേളയ്ക്ക് ഉത്തരാഖണ്ഡിലെത്തി കൊവിഡ് സ്ഥിരീകരിച്ച 20 രോഗികള്‍ കൊവിഡ് കേന്ദ്രത്തില്‍ നിന്ന് ഒളിച്ചോടി. ഉത്തരാഖണ്ഡിലെ തെഹ്‌രി നരേന്ദ്ര നഗറില്‍ ഞായറാഴ്ചയാണ് സംഭവം.

ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ഒളിച്ചോടിയ വിവരം അറിഞ്ഞതെന്ന് മെഡിക്കല്‍ സൂപ്രണ്ട് നിരാജ് റായി പറഞ്ഞു. ആശുപത്രിയില്‍ 38 പേരാണ് ചികില്‍സയിലുണ്ടായിരുന്നത്. അതില്‍ 20 പേരാണ് ഒളിച്ചോടിയതെന്ന് ചീഫ് മെഡിക്കല്‍ ഓഫിസര്‍ സുമന്‍ ആര്യ പറഞ്ഞു.

ഒളിച്ചോടിയവരില്‍ രണ്ട് പേര്‍ ഉത്തരാഖണ്ഡിലുള്ളരും മറ്റുള്ളവര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.

ഏഴ് പേര്‍ രാജസ്ഥാന്‍, നാല് പേര്‍ വീതം ഉത്തര്‍പ്രദേശ്, ഒഡീഷ, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമാണ്.

എല്ലാവര്‍ക്കുമെതിരേ ദുരന്തനിവാരണ നിയമമനുസരിച്ച് കേസെടുത്തതായി നരേന്ദ്ര നഗര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ ശാന്തി പ്രസാദ് ദിമ്രി പറഞ്ഞു.

ആശുപത്രികളില്‍ കൂടുതല്‍ പോലിസുകാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

Next Story

RELATED STORIES

Share it