- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ രാജിവച്ചു; ആറ് എംപിമാര്‍കൂടി പാര്‍ട്ടി വിട്ടേക്കും

ഹൈദരാബാദ്: ജഗന്‍ മോഹന്‍ റെഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. മോപിദേവി വെങ്കട്ടരമണ റാവു, ബീത മസ്താന്‍ റാവു എന്നിവരാണ് രാജി വച്ചത്. തല്‍സ്ഥാനം രാജിവെച്ച ഇരുവരും ടിഡിപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.കെ.കിരണ്‍കുമാര്‍ റെഡ്ഡി, വൈ.എസ്.രാജശേഖരറെഡ്ഡി സര്‍ക്കാരുകളില്‍ മന്ത്രിയും രണ്ട് തവണ എംഎല്‍എയും ആയിരുന്ന ആളാണ് മോപിദേവി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്ന ഇദ്ദേഹം ചന്ദ്രബാബു നായിഡുവുമായി ചര്‍ച്ച നടത്തിയിരുന്നു.
മുമ്പ് ടിഡിപിക്കൊപ്പമായിരുന്ന ബീത മസ്താന്‍ റാവു 2009 മുതല്‍ 2014 വരെ കാവാലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2019ലാണ് വൈഎസ്ആര്‍സിപിയില്‍ ചേര്‍ന്നത്. ഇരുവരുടെയും രാജി രാജ്യസഭാ അധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ സ്വീകരിച്ചു.
വെങ്കട്ടരമണയ്ക്ക് 2026 ജൂണ്‍വരെയും മസ്താന്‍ റാവുവിന് 2028 ജൂണ്‍വരെയും കാലാവധിയുണ്ടായിരുന്നു. ഇരുവരും രാജിവച്ചതോടെ രാജ്യസഭയില്‍ വൈഎസ്ആര്‍സിപിയുടെ അംഗബലം ഒമ്പതായി ചുരുങ്ങി. അതേസമയം, ആറ് വൈ.എസ്.ആര്‍.സി.പി എം.പിമാര്‍ കൂടി ഉടന്‍ രാജിവെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രാജിവെക്കാനൊരുങ്ങുന്ന ആറ് രാജ്യസഭ എം.പിമാരില്‍ ചിലരും ടി.ഡി.പിയുമായി ധാരണയിലെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
RELATED STORIES
ഗസയിലെ ഹമാസ് വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്താണ്?
29 March 2025 5:20 AM GMTലിബറല്‍ പിന്മാറ്റത്തിന്റെ കാലഘട്ടത്തിലെ ഇന്ത്യന്‍ ഫാഷിസം
27 March 2025 11:44 AM GMTനാളെ ഖുദ്സ് ദിനം; പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഹമാസ്
27 March 2025 4:43 AM GMTഒരു ഫലസ്തീന് യുദ്ധ സിദ്ധാന്തം
25 March 2025 3:32 AM GMTഇസ്രായേലി അധിനിവേശത്തെ ചെറുക്കാന്‍ യുദ്ധതന്ത്രങ്ങള്‍ പരിഷ്കരിച്ച്...
24 March 2025 5:25 AM GMTദലിത് വിവാഹ ഘോഷയാത്രകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു
23 March 2025 1:38 PM GMT