Latest News

കൊവിഡ് പരിശോധന ഇരട്ടിയാക്കുക: ഡല്‍ഹി സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം

കൊവിഡ് പരിശോധന ഇരട്ടിയാക്കുക: ഡല്‍ഹി സര്‍ക്കാരിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ നിയന്ത്രണത്തിലാക്കാന്‍ ആര്‍ടി-പിസിആര്‍ പരിശോധനകള്‍ ഇരട്ടിയാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. ഡല്‍ഹിയില്‍ കൊവിഡ് രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിളിച്ചുചേര്‍ത്ത അവലോകന യോഗത്തിലാണ് അമിത് ഷാ പുതിയ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍, ഡല്‍ഹി ലഫ്റ്റനന്‍ര്‍ ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയ്ന്‍ തുടങ്ങിയവരാണ് നോര്‍ത്ത് ബ്ലോക്കില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത്.

ഏതാനും ആശുപത്രികള്‍ കൊവിഡ് രോഗികള്‍ക്കു വേണ്ടി മാത്രം മാറ്റിവയ്ക്കുക, മൊബൈല്‍ പരിശോധനാ വാനുകള്‍ സജ്ജീകരിക്കുക, കൂടുതല്‍ പ്രസരണമുള്ള പ്രദേശങ്ങളില്‍ ലാബുകള്‍ കൂടുതലായി സജ്ജീകരിക്കുക, ആശുപത്രിയിലെ സജ്ജീകരണങ്ങള്‍ വര്‍ധിപ്പിക്കുക, ഡിആര്‍ഡിഒ കൊവിഡ് ആശുപത്രിയില്‍ 250-300 കിടക്കള്‍ കൂടുതലായി സജ്ജീകരിക്കുക തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

ഛത്തര്‍പൂരില്‍ 11,000 കൊവിഡ് രോഗികളെ ചികില്‍സിക്കുന്നതിനുള്ള കേന്ദ്രം തുടങ്ങാനും അവിടെ ഓക്‌സിജന്‍ വിതരണം കാര്യക്ഷമമാക്കാനും തീരുമാനിച്ചു. കൊവിഡ് വിദഗ്ധര്‍ സ്വകാര്യ ആശുപത്രികള്‍ സന്ദര്‍ശിച്ച് അവിടങ്ങളിലെ കൊവിഡ് ചികില്‍സാ സംവിധാനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തും.

Next Story

RELATED STORIES

Share it