Latest News

യുപിഎ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക് ജോലിയില്‍ 33 ശതമാനം സംവരണമെന്ന് രാഹുല്‍ ഗാന്ധി

ചെന്നൈ സ്‌റ്റെല്ല മേരീസ് കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി നിരക്കുകള്‍ ഏറ്റവും താഴേക്ക് എത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, നിലവിലെ ജിഎസ്ടി സമര്‍പ്പിക്കാനുള്ള നൂലാമാലകള്‍ ലഘൂകരിക്കുമെന്നും അറിയിച്ചു

യുപിഎ അധികാരത്തില്‍ വന്നാല്‍ സ്ത്രീകള്‍ക്ക്  ജോലിയില്‍ 33 ശതമാനം സംവരണമെന്ന് രാഹുല്‍ ഗാന്ധി
X

ചെന്നൈ: യുപിഎ അധികാരത്തിലേറിയാല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സംവരണം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. ലോക് സഭയില്‍ 33 ശതമാനം സ്ത്രീകള്‍ക്ക് സംവരണം നല്‍കുന്ന ബില്ലും കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

ചെന്നൈ സ്‌റ്റെല്ല മേരീസ് കോളജ് വിദ്യാര്‍ഥികളുമായി നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി നിരക്കുകള്‍ ഏറ്റവും താഴേക്ക് എത്തിക്കുമെന്ന് പറഞ്ഞ രാഹുല്‍, നിലവിലെ ജിഎസ്ടി സമര്‍പ്പിക്കാനുള്ള നൂലാമാലകള്‍ ലഘൂകരിക്കുമെന്നും അറിയിച്ചു.ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞെത്തിയ രാഹുലിനെ ചോദ്യശരങ്ങളുമായാണ് വിദ്യാര്‍ഥികള്‍ നേരിട്ടത്.

യുപിഎ ഉദ്ദേശിക്കുന്ന സാമ്പത്തിക വളര്‍ച്ച, ജമ്മു കശ്മീരിലെ സമാധാനം, റോബര്‍ട്ട് വദ്രയുടെ പേരിലുള്ള കേസുകള്‍, മോദി സര്‍ക്കാരിനെക്കുറിച്ചുള്ള പ്രതീക്ഷ, എന്തുകൊണ്ട് മോദിയെ പാര്‍ലമെന്റില്‍ വെച്ച് കെട്ടിപ്പിടിച്ചു തുടങ്ങി നിരവധി ചോദ്യങ്ങളാണ് വിദ്യാര്‍ഥികള്‍ രാഹുലിനോട് ചോദിച്ചത്.സ്ത്രീ സുരക്ഷയെക്കുറിച്ച് ചോദിച്ചപ്പോള്‍ ദക്ഷിണേന്ത്യയില്‍ സ്ത്രീകള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് രാഹുല്‍ മറുപടി പറഞ്ഞു. അതിന് പിന്നില്‍ സാംസ്‌കാരികമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെ തമിഴ്‌നാട്ടില്‍ ഉള്‍പ്പെടെ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ സൂചിപ്പിച്ചു.

Next Story

RELATED STORIES

Share it