- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ക്രൂരതയുടെ തലസ്ഥാനമായി ഉത്തര്‍പ്രദേശ്: തിരക്കേറിയ റോഡിലിട്ട് യുവാവിനെ അടിച്ചു കൊന്നു; കാഴ്ച്ചക്കാരായി ജനങ്ങള്‍
മര്‍ദ്ദനത്തിനു ശേഷം രക്തമൊലിപ്പിച്ച് റോഡില്‍ കിടന്നയാളെ ആശുപത്രിയിലേക്ക് മാറ്റാനും ആരുമുണ്ടായില്ല.
BY NAKN29 Dec 2020 2:29 AM GMT
X
NAKN29 Dec 2020 2:29 AM GMT
ഗാസിയാബാദ്: വാഹനത്തിരക്കുള്ള റോഡിലിട്ട് യുവാവിനെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അടിയേറ്റ് നിലത്തു വീണുകിടക്കുന്നയാളെ രണ്ടുപേര്‍ ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തുമ്പോഴും സമീപത്തു കൂടി വാഹനങ്ങളും കാല്‍നടക്കാരും സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. അജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ അടിച്ചുകൊല്ലുന്നതിന്റെ വീഡിയോ പലരും ഫോണില്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്. എന്നിട്ടും ഒരാളും അക്രമികളെ തടയാനോ ഇരയെ രക്ഷിക്കാനോ ശ്രമിച്ചില്ല. മര്‍ദ്ദനത്തിനു ശേഷം രക്തമൊലിപ്പിച്ച് റോഡില്‍ കിടന്നയാളെ ആശുപത്രിയിലേക്ക് മാറ്റാനും ആരുമുണ്ടായില്ല.
അജയും ഗോവിന്ദ് എന്നയാളും തമ്മില്‍ പൂക്കട നടത്തുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഗോവിന്ദിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും എന്നാല്‍ പോലീസ് കേസെടുക്കാതെ ഒത്തുതീര്‍പ്പിന് ശ്രമിക്കുകയായിരുന്നു എന്നും അജയിന്റെ സഹോദരന് സഞ്ജയ് പറഞ്ഞു. ഗോവിന്ദും സുഹൃത്തായ അമിത്തും ചേര്‍ന്നാണ് അജയിനെ റോഡിലിട്ട് അടിച്ചു കൊന്നത്. രണ്ടുപേരെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
Next Story
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTഉലമാ സൗഹൃദ സംഗമം സംഘടിപ്പിച്ചു
22 Nov 2024 7:29 AM GMT