- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വീഴ്ചകളില് നിന്ന് പാഠം പഠിക്കാത്ത കോണ്ഗ്രസ്; അവശേഷിക്കുന്ന കോണ്ഗ്രസും ജനങ്ങള്ക്ക് ബാധ്യതയാവുമെന്ന് വി ശിവന്കുട്ടി
മതനിരപേക്ഷ വോട്ടുകള് ഭിന്നിപ്പിച്ചത് മൂലം കോണ്ഗ്രസ് മത്സരിച്ചത് ഉത്തര് പ്രദേശില് ബിജെപിക്കാണ് ഗുണം ചെയ്തത്

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില് കോണ്ഗ്രസ് ഏറ്റുവാങ്ങിയ പരാജയത്തില് വിമര്ശനവുമായി മന്ത്രി വി ശിവന് കുട്ടി. യുപിയില് കോണ്ഗ്രസിന്റെ സാന്നിധ്യം മതനിരപേക്ഷ വോട്ടുകള് ഭിന്നിപ്പിച്ചെന്ന് രൂക്ഷ വിമര്ശനമാണ് ശിവന്കുട്ടി ഉന്നയിക്കുന്നത്. വീഴ്ചകളില് നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോണ്ഗ്രസ് മാറി. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോണ്ഗ്രസും ജനങ്ങള്ക്ക് ബാധ്യതയാവുമെന്നും ശിവന് കുട്ടി ഫേസ് ബുക്കില് കുറിച്ചു.
പോസ്റ്റിന്റെ പൂര്ണരൂപം
ദേശീയ തലത്തില് ബിജെപിക്ക് ബദല് കോണ്ഗ്രസ് എന്ന് കുറേകാലമായി വലതുപക്ഷ വിശകലന വിദഗ്ധര് പറയുന്നു. എന്നാല് കോണ്ഗ്രസ് അടി പതറിയ മറ്റൊരു തിരഞ്ഞെടുപ്പ് വിധി കൂടി വന്നുകൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലും കോണ്ഗ്രസിന് അധികാരത്തില് എത്താനാകില്ല എന്നാണ് പ്രവണതകള് സൂചിപ്പിക്കുന്നത്. കൈയിലുണ്ടായിരുന്ന പഞ്ചാബും കോണ്ഗ്രസിന് നഷ്ടമായി. വീഴ്ചകളില് നിന്ന് പാഠം പഠിക്കാത്ത പ്രസ്ഥാനമായി കോണ്ഗ്രസ് മാറിയിരിക്കുകയാണ്. മതനിരപേക്ഷ വോട്ടുകള് ഭിന്നിപ്പിച്ചത് മൂലം കോണ്ഗ്രസ് മത്സരിച്ചത് ഉത്തര് പ്രദേശില് ബിജെപിക്കാണ് ഗുണം ചെയ്തത്. തമ്മിലടിയും ചേരിതിരിവും അഴിമതിയും സ്വജനപക്ഷപാതവും കൊണ്ട് അവശേഷിക്കുന്ന കോണ്ഗ്രസും ജനങ്ങള്ക്ക് ബാധ്യതയാവും.
RELATED STORIES
ലഹരി മാഫിയയെ പൂട്ടിയ പോലിസ് ഉദ്യോഗസ്ഥരെ ആദരിച്ചു
12 April 2025 1:39 AM GMTജഡ്ജിമാരെ ഗുണ്ടകളെന്ന് വിളിച്ച അഭിഭാഷകന് ആറ് മാസം തടവ്
12 April 2025 1:31 AM GMTതൊടുപുഴ ബിജു കൊലക്കേസില് ഒരാള്ക്കൂടി അറസ്റ്റില്
12 April 2025 1:17 AM GMTവഖ്ഫ് സ്വത്ത് തട്ടിയെടുക്കുന്നതിനെതിരെ ബംഗാളില് ശക്തമായ പ്രതിഷേധം...
12 April 2025 12:55 AM GMTഐപിഎൽ; ചെന്നൈക്ക് രക്ഷയില്ല; വീണ്ടും തോൽവി: കൊൽക്കത്ത മുന്നോട്ട്
11 April 2025 6:04 PM GMTമുണ്ടക്കൈ-ചൂരല്മല പുനരധിവാസം: എല്സ്റ്റണ് എസ്റ്റേറ്റ് ഭൂമി...
11 April 2025 5:41 PM GMT