- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംശുദ്ധ സല്‍ഭരണത്തിന് വിവേകപൂര്‍വം വോട്ട് ചെയ്യുക: രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്റെ സമസ്ത മേഖലകളേയും നശിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്ത ഏകാധിപത്യ സ്വഭാവമുള്ള ഇടതുസര്‍ക്കാരില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച് സംശുദ്ധമായ ഒരു സല്‍ഭരണം കെട്ടിപ്പടുക്കാന്‍ യുഡിഎഫിനെ സഹായിക്കുക എന്ന ചരിത്രപരമായ കടമ നിറവേറ്റാന്‍ തയ്യാറാവണമെന്ന് എല്ലാ കേരളീയരോടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു. കേരളത്തിന്റെ ചരിത്രത്തിലെ വളരെ നിര്‍ണായകമായ വിധിയെഴുത്താണ് ഇത്തവണ നടക്കുന്നത്. വീണ്ടും ഒരിക്കല്‍ക്കൂടി ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ അത് കേരളത്തിന്റെ സര്‍വ നാശത്തിലേക്ക് വഴിവയ്ക്കും. അതിനാല്‍ ഓരോ കേരളീയനും വിവേക പൂര്‍ണമായി സമ്മതിദാനാവകാശം വിനിയോഗിക്കണം.
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയില്‍ ഓരോ മണ്ഡലങ്ങളിലും ആയിരക്കണക്കിന് വ്യാജ വോട്ടര്‍മാരെ തിരുകിക്കയറ്റി ജനഹിത്തെ അട്ടിമറിക്കാനുള്ള ആസൂത്രിത ശ്രമവും നടന്നിരിക്കുകയാണ്. കള്ള വോട്ട് ചെയ്യുന്നത് തങ്ങളുടെ അവകാശമെന്ന മട്ടിലാണ് ചില സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം സംസാരിച്ചത്. ഇത് ജനാധിപത്യത്തിന് നേരെ ഉയരുന്ന വലിയ വെല്ലുവിളിയാണ്. ഒരു വോട്ടര്‍ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അത് നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പും നല്‍കിയിട്ടുണ്ട്. ഞങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസമുണ്ട്. എങ്കിലും ജനാധിപത്യം അട്ടിമറിക്കപ്പെടാതിരിക്കാന്‍ ഓരോ വോട്ടറും ജാഗരൂകമായിരിക്കേണ്ട തിരഞ്ഞെടുപ്പാണിതെന്ന് പ്രത്യേകം ഓര്‍മിപ്പിക്കുന്നു.
കഴിഞ്ഞ അഞ്ചു വര്‍ഷവും കേരളത്തെ അഴിമതിയില്‍ മുക്കുകയും സംസ്ഥാനത്തിന്റെ സമസ്ത മേഖലകളെയും തകര്‍ക്കുകയും ആചാരങ്ങളെയും വിശ്വാസങ്ങളെയും ചവിട്ടി മെതിച്ച് വിശ്വാസികളുടെ മനസ്സില്‍ ഉണങ്ങാത്ത മുറിവ് സൃഷ്ടിക്കുകയും കേരളത്തെ കടക്കെണിയിലാക്കുകയും ചെയ്ത ഭരണമാണ് ഇവിടെ നിലനിന്നിരുന്നത്. നിയമങ്ങളും ചട്ടങ്ങളും മാത്രമല്ല, ഭരണ ഘടനാതത്വങ്ങളെപ്പോലും കാറ്റില്‍ പറത്തി കോടികളുടെ അഴിമതിയാണ് ഈ സര്‍ക്കാര്‍ നടത്തിയത്. സര്‍ക്കാരിന്റെ തണലില്‍ സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും പോലുള്ള രാജ്യദ്രോഹക്കുറ്റങ്ങള്‍ വരെ അരങ്ങേറി. കേരളത്തിന്റെ ചരിത്രത്തില്‍ മുമ്പ് ഉണ്ടാവാത്ത ഏകാധിപത്യ സ്വാഭാവമുള്ള സര്‍ക്കാരാണ് നിലനില്‍ക്കുന്നത്. പാര്‍ട്ടിയിലേയും സര്‍ക്കാരിലേയും അധികാരം മുഴുവന്‍ ഒരു വ്യക്തിയിലേക്ക് ചുരുങ്ങുന്നത് അപകടകരമാണ്. ഇടതു ഭരണത്തില്‍ പുറത്തുവന്ന എല്ലാ അഴിമതികളുടെയും വേരുകള്‍ ചെന്നെത്തുന്നത് മുഖ്യമന്ത്രിയിലാണ് എന്നത് ജനാധിപത്യത്തിന് നേരെ ഉയരുന്ന ഈ അപകടത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ധാര്‍ഷ്ട്യവും ധിക്കാരവും അഹന്തയും അഴിമതിയുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര. പൊതുഖജനാവില്‍ നിന്ന് കോടികള്‍ ഒഴുക്കി വ്യാജപ്രതിച്ഛായ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവുമോ എന്നാണ് ഇപ്പോള്‍ ഭരണക്കാര്‍ നോക്കുന്നത്.
കേരളത്തിന് ശാപമായി മാറിയ ഇടതുസര്‍ക്കാരിനെ തൂത്തെറിഞ്ഞ് ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും നിറഞ്ഞ സംശുദ്ധമായ ഒരു സത് ഭരണം രൂപീകരിച്ച് കേരളത്തെ വികസനത്തിന്റെയും തുല്യനീതിയുടെയും സാഹോദര്യത്തിന്റെയും പാതയിലേക്ക് മടക്കിക്കൊണ്ടു വരുന്നതിന് യുഡിഎഫിന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാ വിഭാഗം ജനങ്ങള്‍ക്കും ക്ഷേമം ഉറപ്പുവരുത്താനും സംസ്ഥാനത്തെ സമൃദ്ധിയിലേക്കും വികസനത്തിലേക്കും നയിച്ച് ഒരു ലോകോത്തര കേരളം രൂപപ്പെടുത്താനുള്ള പ്രവര്‍ത്തന പദ്ധതിയാണ് യുഡിഎഫ് പ്രകടന പത്രകിയിലൂടെ മുന്നോട്ടുവച്ചിരിക്കുന്നത്. അത് പ്രാവര്‍ത്തികമാക്കാനായി യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വന്‍ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല ആഹ്വാനം ചെയ്തു.
Vote wisely for pure good governance: Ramesh Chennithala
RELATED STORIES
കേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന് വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില് ചികില്സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMTഅമ്മുസജീവിന്റെ തലയോട്ടിയും വാരിയെല്ലുകളും പൊട്ടിയെന്ന്...
22 Dec 2024 6:33 AM GMT