Latest News

കര്‍ഷകദിനാചരണം കൊടുങ്ങല്ലൂര്‍ മണ്ഡലം ഉദ്ഘാടനം നിര്‍വഹിച്ച് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ

കര്‍ഷകദിനാചരണം കൊടുങ്ങല്ലൂര്‍ മണ്ഡലം ഉദ്ഘാടനം നിര്‍വഹിച്ച് വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ
X

മാള: കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം കര്‍ഷക ദിനാചരണത്തിന്റെയും ബ്ലോക്ക് തല കാര്‍ഷിക വിജ്ഞാന കേന്ദ്രത്തിന്റെയും ഉദ്ഘാടനം വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.

മാള ബ്ലോക്ക് കാര്‍ഷിക സേവന കേന്ദ്രത്തിന്റെ ആധുനിക മെഷിനറികളുടെ പ്രവര്‍ത്തനോദ്ഘാടനവും എം എല്‍ എ നിര്‍വ്വഹിച്ചു. തെങ്ങിന് തടം കോരുന്ന യന്ത്ര സംവിധാനമാണ് കാര്‍ഷിക സേവന കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുള്ളത്. കാര്‍ഷിക ഗവേഷണ കേന്ദ്രം മണ്ണൂത്തി ആര്‍ എന്‍ ടി വിഭാഗമാണ് യന്ത്രം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു തെങ്ങിന് 1.6 മീറ്റര്‍ വ്യാസത്തില്‍ തടം എടുക്കാന്‍ ഇതിലൂടെ കഴിയും. ടില്ലറില്‍ ഘടിപ്പിച്ചു പ്രവര്‍ത്തിപ്പിക്കാവുന്ന രീതിയിലാണ് തടം എടുക്കുന്ന യന്ത്രത്തിന്റെ പ്രവര്‍ത്തനം. ഒരു ടില്ലറില്‍ യന്ത്രം ഘടിപ്പിക്കുന്നതിനു 6000 രൂപ ചിലവ് വരും. ഇങ്ങനെ തെങ്ങിന്റെ തടം എടുക്കുന്നതിനു ഒരു തെങ്ങിന് 50 രൂപ ഈടാക്കും. മാള ബ്ലോക്ക് പരിധിയിലെ മുഴുവന്‍ കൃഷി ഭവനിലും ഈ സേവനം ലഭ്യമാണ്.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവന്‍കുട്ടി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി വിത്സണ്‍, മാള ബ്ലോക്ക് എ ഡി എ യുടെ കീഴില്‍ വരുന്ന വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എസ് രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന അനില്‍ കുമാര്‍, ശോഭ സുഭാഷ്, ടെസ്സി ടൈറ്റസ്, സില്‍വി സേവ്യര്‍, വി എ നദീര്‍, സിജി വിനോദ്, മാള ബ്ലോക്ക് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിന്ധു കുമാരി, ബി ഡി ഒ ജയ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it