Latest News

ജല അതോറിറ്റി: ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ ജൂണ്‍ 30 വരെ

ജല അതോറിറ്റി: ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ ജൂണ്‍ 30 വരെ
X

വയനാട്: കേരള ജല അതോറിറ്റി നല്‍കുന്ന ആനുകൂല്യം പുതുക്കുന്നതിനുളള അപേക്ഷ ജൂണ്‍ 30ന് അവസാനിക്കും. എല്ലാ വര്‍ഷവും ജനുവരി 31 വരെ സ്വീകരിച്ചിരുന്ന, ബി.പി.ല്‍ ഉപഭോക്താക്കള്‍ക്കു ആനുകൂല്യം പുതുക്കുന്നതിനുള്ള അപേക്ഷ കൊവിഡ് പ്രതിസന്ധി മൂലം ജൂണ്‍ വരെ നീട്ടിയിരുന്നു. ഇതാണ് ജൂണ്‍ 30ന് അവസാനിക്കുകയാണ്.

ഇതുവരെ അപേക്ഷ നല്‍കാത്ത എല്ലാ ബി.പി.ല്‍ ഉപഭോക്താക്കളും അവസരം പ്രയോജനപ്പെടുത്തി കുടിശ്ശിക ഉണ്ടെങ്കില്‍ അടച്ച് കല്‍പ്പറ്റ സബ് ഡിവിഷന്‍ ഓഫിസില്‍ 30 നു 5 മണിക്ക് മുമ്പായി അപേക്ഷ നല്‍കണം. ഇതിനു ശേഷം വരുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. നിലവില്‍ വാട്ടര്‍ മീറ്റര്‍ തകരാറുള്ള ഉപഭോക്താക്കളുടെ അപേക്ഷ, തകരാറായ വാട്ടര്‍ മീറ്റര്‍ മാറ്റിവച്ചതിനു ശേഷമേ സ്വീകരിക്കൂ.

Next Story

RELATED STORIES

Share it