Latest News

വാട്‌സ്ആപ്പ് ചാറ്റ്: അര്‍ണബിനെതിരേ പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്

വാട്‌സ്ആപ്പ് ചാറ്റ്: അര്‍ണബിനെതിരേ പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ്
X

ന്യൂഡല്‍ഹി: റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ വാട്ആപ്പ് ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയാണ് ആവശ്യമുന്നയിച്ചത്. ദേശീയ സുരക്ഷയുടെ ലംഘനവും ഔദ്യോഗിക രഹസ്യ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് വര്‍ക്കിങ് കമ്മിറ്റി പാസ്സാക്കിയ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

സോണിയാഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തു. കൊവിഡ് വാക്‌സിനേഷനും കര്‍ഷകരുടെ സമരവും യോഗം ചര്‍ച്ച ചെയ്തിരുന്നു. ഇതു സംബന്ധിച്ച മൂന്ന് പ്രമേയങ്ങളും സമിതി പാസ്സാക്കി.

ദേശീയ സുരക്ഷയുടെ ലംഘനവും, ഔദ്യോഗിക രഹസ്യം ചോര്‍ന്നതുമായ സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തികളുടെ പങ്ക് സംയുക്ത പാര്‍ലമെന്ററി സമിതി സമയബന്ധിതമായി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി ആവശ്യപ്പെടുന്നു. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് ശിക്ഷനല്‍കണം''- പ്രമേയം ആവശ്യപ്പെട്ടു.

നിസ്സംശയമായും രാഷ്ട്രസുരക്ഷ അപകടത്തിലാക്കുന്ന ഇത്തരമൊരു വിവരം ചോര്‍ന്നതില്‍ സമിതി അമ്പരപ്പ് പ്രകടപ്പിച്ചു.

ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിലെ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പലതും സൈനികരഹസ്യങ്ങളുമായി ബന്ധപ്പെട്ടവയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെ അട്ടിമറിക്കുന്നയാണ് അവയില്‍ പലതും. സര്‍ക്കാരിന്റെ നയസംവിധാനത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതും നീതിന്യായസംവിധാനത്തെ തകര്‍ക്കുന്നതുമാണ് വെളിപ്പെടുത്തലുകള്‍. ഇത്തരം വിഭാഗങ്ങളുമായി മോദി സര്‍ക്കാര്‍ വിട്ടുഴ്ച ചെയ്തിരിക്കുകയാണെന്നും പ്രമേയം ആരോപിച്ചു.

Next Story

RELATED STORIES

Share it