Latest News

രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് സുപ്രിം കോടതി; മാപ്പുപറഞ്ഞ് കര്‍ണാടക ഹൈക്കോടതി ജഡ്ജി

സ്ത്രീ വിരുദ്ധവും ഏതെങ്കിലും സമുദായത്തെ മുന്‍വിധിയോട് കൂടി സമീപിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുതെന്ന് സുപ്രിം കോടതി; മാപ്പുപറഞ്ഞ് കര്‍ണാടക ഹൈക്കോടതി ജഡ്ജി
X

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഒരു ഭാഗത്തെയും പാകിസ്താന്‍ എന്ന് വിശേഷിപ്പിക്കരുതെന്നും ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണെന്നും സുപ്രിം കോടതി. സ്ത്രീ വിരുദ്ധവും ഏതെങ്കിലും സമുദായത്തെ മുന്‍വിധിയോട് കൂടി സമീപിക്കുന്നതുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത,് ഹൃഷികേശ് റോയ് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് വി ശ്രീശാനന്ദന്‍ നടത്തിയ വിവാദ പരാമര്‍ശങ്ങളുടെ വൈറല്‍ ക്ലിപ്പിങുമായി ബന്ധപ്പെട്ട കേസില്‍ വാദം കേട്ടത്.

ഒരു ഹരജി പരിഗണിക്കവേയാണ് ബെംഗളൂരുവിലെ മുസ് ലിംകള്‍ കൂടുതലുള്ള പ്രദേശത്തെ പാകിസ്താന്‍ എന്ന് ശ്രീശാനന്ദന്‍ വിളിച്ചത്. വീഡിയോ വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. മറ്റൊരു വീഡിയോയില്‍ വനിതാ അഭിഭാഷകയ്‌ക്കെതിരേ അദ്ദേഹം ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സുപ്രിം കോടതി സ്വമേധയാ കേസെടുത്തത്.

''ഇന്ത്യയുടെ ഒരു ഭാഗത്തെയും നിങ്ങള്‍ക്ക് 'പാകിസ്താന്‍' എന്ന് വിളിക്കാന്‍ കഴിയില്ല. ഇത് അടിസ്ഥാനപരമായി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണ്''ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. എന്നാല്‍ വിവാദ പരാമര്‍ശങ്ങളില്‍ ശ്രീശാനന്ദന്‍ തുറന്ന കോടതിയില്‍ മാപ്പ് പറഞ്ഞതിന് പിന്നാലെ ഹരജിയിലെ നടപടികള്‍ സുപ്രിം കോടതി അവസാനിപ്പിച്ചു. അതേസമയം, കോടതി നടപടികള്‍ വ്യാപകമാകുന്ന ഇലക്ട്രോണിക് മീഡിയയുടെ ഇക്കാലത്ത് ജഡ്ജിമാര്‍ സംയമനം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സുപ്രിം കോടതി സുപ്രധാനമായ നിരീക്ഷണങ്ങള്‍ നടത്തി.

Next Story

RELATED STORIES

Share it