Loksabha Election 2019

യുപിയില്‍ മുസ്‌ലിം വോട്ടുകള്‍ ഏറെ നിര്‍ണായകമെന്ന് കണക്കുകള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ മാത്രം പല മണ്ഡലങ്ങളിലും ഗതി നിര്‍ണയിക്കുമെന്നും പ്രണോയ് റോയിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു

യുപിയില്‍ മുസ്‌ലിം വോട്ടുകള്‍ ഏറെ നിര്‍ണായകമെന്ന് കണക്കുകള്‍
X

ലക്‌നോ: ജാതി-മത രാഷ്ട്രീയം മേല്‍ക്കൈ നേടുന്ന ഉത്തര്‍പ്രദേശില്‍ മുസ്‌ലിം വോട്ടുകള്‍ ഏറെ നിര്‍ണായകമെന്ന് കണക്കുകള്‍. യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം വോട്ടുകള്‍ മാത്രം പല മണ്ഡലങ്ങളിലും ഗതി നിര്‍ണയിക്കുമെന്നും പ്രണോയ് റോയിയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ മായാവതിയുടെ ബിഎസ്പി, അഖിലേഷ് യാദവിന്റെ എസ്പി, കോണ്‍ഗ്രസ് തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നത് ബിജെപിക്കാണ് അനുകൂലമാവുക. 2011ലെ സെന്‍സസ് പ്രകാരം യുപിയില്‍ ജനസംഖ്യയുടെ 19 ശതമാനം മുസ്‌ലിംകളാണ്. ദേശീയ ശരാശരിയായ 17നേക്കാള്‍ മുകളില്‍.മുസ്‌ലിം വോട്ടുകള്‍ രാജ്യത്ത് 5 ശതമാനം വര്‍ധിച്ച് 14 ശതമാനമായപ്പോള്‍ യുപിയില്‍ ഇത് 19 ശതമാനമാണ്.


പട്ടികജാതി വോട്ടുകള്‍ 4 ശതമാനം വര്‍ധിച്ച് ഇന്ത്യയില്‍ 17 ശതമാനമായപ്പോള്‍ യുപിയില്‍ ഇത് 21 ശതമാനമായി. യാദവ വോട്ടുകള്‍ ബാധിക്കാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നാണ് 2014ലെ കണക്കുകളും എക്‌സിറ്റ് പോളും വ്യക്തമാക്കുന്നത്. 80 ശതമാനം യാദവ വോട്ടുകളും ബിഎസ്പിക്കും എസ്പിക്കുമാണ്. നാലു ശതമാനം യാദവ വോട്ടുകള്‍ മാത്രമാണ് കോണ്‍ഗ്രസിനു ലഭിക്കുന്നത്. 16 ശതമാനം ബിജെപിക്കാണ് ലഭിക്കുന്നത്. പട്ടികജാതി വോട്ടുകളില്‍ 79 ശതമാനവും ബിഎസ്പിക്കും എസ്പിക്കുമാണ് ലഭിക്കുന്നത്. ബിജെപിക്ക് 17 ശതമാനവും കോണ്‍ഗ്രസിന് വെറും മൂന്നു ശതമാനവുമാണ് ലഭിക്കുന്നത്. ഇതിനാലാണ് ബിഎസ്പി, എസ്പി നേതാക്കള്‍ കോണ്‍ഗ്രസില്ലെങ്കിലും ഞങ്ങളുടെ അടിസ്ഥാന വോട്ടില്‍ യാതൊന്നും സംഭവിക്കില്ലെന്നു അവകാശപ്പെടുന്നത്. അതിനാല്‍ തന്നെ ബിജെപിയുടെ സവര്‍ണവോട്ടുകളിലാണ് കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും 2014 കണക്കുകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ബ്രാഹ്മണ വോട്ടര്‍മാരില്‍ 67 ശതമാനവും ബിജെപി നേടുമ്പോള്‍ 12 ശതമാനം ഉന്നതജാതിക്കാരാണ് കൈപ്പത്തിക്ക് വോട്ട് ചെയ്യുന്നത്. 21 ശതമാനത്തില്‍ താഴെ സവര്‍ണരാണ് എസ്പി-ബിഎസ്പി പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യുന്നത്. മുസ്‌ലിം വോട്ടുകളിലേക്ക് വരുമ്പോള്‍ എസ്പി-ബിഎസ്പിയും കോണ്‍ഗ്രസും തമ്മിലുള്ള അന്തരം 80 മുതല്‍ 20 വരെയാണ്. ചില ഗ്രാമങ്ങളിലെ മുസ് ലിംകള്‍ ബിജെപിയെ പ്രതിരോധിക്കാനുള്ള സാധ്യത കോണ്‍ഗ്രസിനു വോട്ട് ചെയ്യുകയെന്നതാണെന്നു കണക്കുകൂട്ടുന്നു. പ്രതിപക്ഷ പാര്‍ട്ടികളില്‍ കോണ്‍ഗ്രസ് മാത്രമുള്ള സീറ്റുകളില്‍ മുസ്‌ലിം വോട്ടുകള്‍ പാര്‍ട്ടിക്കാണു ലഭിക്കുന്നത്.




Next Story

RELATED STORIES

Share it