Kollam

കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

കശുവണ്ടി ഫാക്ടറികളിലെ പ്രചരണത്തിനിടെ നടത്തിയ പ്രസംഗത്തിനെതിരെ എൽഡിഎഫ് നൽകിയ പരാതിയിലാണ് നടപടി. മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്നായിരുന്നു പരാതി.

കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്
X

കൊല്ലം: മതസ്പർധ വളർത്തുന്ന രീതിയിൽ പ്രസംഗിച്ചെന്ന പരാതിയിൽ കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. കശുവണ്ടി ഫാക്ടറികളിലെ പ്രചരണത്തിനിടെ നടത്തിയ പ്രസംഗത്തിനെതിരെ എൽഡിഎഫ് നൽകിയ പരാതിയിലാണ് നടപടി.

ശബരിമലയിൽ സ്ത്രീകളെ കയറ്റിയപോലെ പള്ളികളിലും എൽഡിഎഫ് സർക്കാർ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചെന്ന് പ്രേമചന്ദ്രൻ പ്രസംഗിച്ചുവെന്നായിരുന്നു പരാതി. സിപിഎം സംസ്ഥാന സമിതിയംഗം കെ വരദരാജനാണ് കലക്ടർക്ക് പരാതി നൽകിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടർ പ്രേമചന്ദ്രനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. വിശദീകരണം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് നൽകിയത്.

അതിനിടെ, എൽഡിഎഫ് പണം നൽകി വോട്ട് നേടാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രൻ രംഗത്തുവന്നു. പണം നൽകേണ്ട 3000 കുടുംബങ്ങളെ എൽഡിഎഫ് കണ്ടെത്തിയതായും ഇന്നോ നാളെയോ പണം വിതരണം ചെയ്യുമെന്ന വിവരം തനിക്ക് ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളും വ്യക്തിഹത്യയും നടത്തി ഫലം കിട്ടാതായതോടെ പണം കൊടുത്ത് വോട്ട് പിടിക്കാനാണ് പുതിയ നീക്കം. നിയോജക മണ്ഡലങ്ങളിലെ കുടുംബത്തിന്റെ പേര് ലിസ്റ്റ് ചെയ്ത് ക്യാഷ് ഫോർ വോട്ട് എന്ന ക്യാംപയിനാണ് പ്ലാൻ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ, പ്രേമചന്ദ്രന്റെ ആരോപണം നുണയാണെന്ന് എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാൽ പറഞ്ഞു. യുഡിഎഫ് പ്രവർത്തകർ പോലും ഈ ആരോപണം വിശ്വസിക്കില്ല. പരാജയ ഭീതിയാണ് അദ്ദേഹത്തെ ഇത്തരത്തിൽ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it