Agriculture

വിദേശ പഴങ്ങള്‍ കൃഷി ചെയ്യണോ? ഇവിടെ പഴം കഴിച്ച് തൈകള്‍ തിരഞ്ഞെടുക്കാം

300ല്‍ പരം പഴച്ചെടികള്‍ മുഹമ്മദ് നട്ടുവളര്‍ത്തുന്നുണ്ട്. അവയിലേറെയും കായ്ഫലം തരുന്നവയാണ്.

വിദേശ പഴങ്ങള്‍ കൃഷി ചെയ്യണോ? ഇവിടെ പഴം കഴിച്ച് തൈകള്‍ തിരഞ്ഞെടുക്കാം
X

കോഴിക്കോട്: തേനിനെ തോല്‍പ്പിക്കുന്ന മധുരമുള്ള പുലാസാന്‍ ചെടികള്‍ മുതല്‍ നമ്മുടെ നാടന്‍ മുട്ടിപ്പഴം വരെയുള്ള പഴവര്‍ഗ്ഗങ്ങള്‍ വീട്ടുമുറ്റത്ത് നട്ടുവളര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടോ. കോഴിക്കോട് കുറ്റിയാടിക്കടുത്ത ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കക്കറമുക്കിലുള്ള മുഹമ്മദിന്റെ കൃഷിത്തോട്ടത്തിലെത്തിയാല്‍ മതി. അവിടെ സാധാരണ നഴ്‌സറിയില്‍ നിന്നും ലഭിക്കുന്നതു പോലെ പഴത്തിന്റെ ഫോട്ടോ കാണിച്ച് ചെടികള്‍ നല്‍കുകയല്ല ചെയ്യുന്നത്. പഴം വിളയുന്ന കാലമാണെങ്കില്‍ മരത്തില്‍ നിന്നും പഴം പറിച്ചു കഴിച്ച് സ്വാദ് ബോധ്യപ്പെട്ടതിനു ശേഷം മാത്രം തൈകള്‍ വാങ്ങിയാല്‍ മതി. അതാണ് മുഹമ്മദിനെ മറ്റു കര്‍ഷകരില്‍ നിന്നും വ്യത്യസ്തനാക്കുന്നത്.





300ല്‍ പരം പഴച്ചെടികള്‍ മുഹമ്മദ് നട്ടുവളര്‍ത്തുന്നുണ്ട്. അവയിലേറെയും കായ്ഫലം തരുന്നവയാണ്. ദൂരിയാന്‍,അബിയു, ഡ്രാഗണ്‍ ഫ്രൂട്ട്, മംഗോസ്റ്റീന്‍, മുള്ളാത്ത,ഐസ്‌ക്രീം ബീന്‍, മിറാക്കിള്‍ ഫ്രൂട്ട്, ചോപ് ചോപ്പ , ബറാസ,മില്‍ക്ക് ഫ്രൂട്, ബരാബാ,കാരമ്പോള, ഞാവല്‍, ജംബോട്ടിക്കാബ, മൂട്ടിപ്പഴം, കോകം,റെഡ് ആപ്പിള്‍, പേര, സ്‌ട്രോബെറി, സീതപ്പഴം, മുസംബി,അവക്കാഡോ....മുഹമ്മദിന്റെ പഴത്തോട്ടത്തിലെ അംഗങ്ങളുടെ എണ്ണം നീളുകയാണ്.





ഓരോ ഇനത്തിന്റെയും ഉപ ഇനങ്ങളും ഇവിടെയുണ്ട്. റംബൂട്ടാന്‍ പഴത്തിന്റെ ഇനങ്ങളായ റംബുട്ടാന്‍ എന്‍ 18 , റംബുട്ടാന്‍ ഇ 35, റംബുട്ടാന്‍ മല്‍വാനാ, റംബുട്ടാന്‍ സ്‌കൂള്‍ ബോയ് ഇനങ്ങളെല്ലാം ഈ യുവകര്‍ഷകന്‍ നട്ടുവളര്‍ത്തുന്നുതന്റെ തൊടിയിടങ്ങളില്‍ തികച്ചും ജൈവ രീതിയിലുള്ള കൃഷി പരിപാലനമാതൃകയാണ് മുഹമ്മദ് കൈക്കൊള്ളുന്നത്.

ജൈവ വളം ലഭിക്കുന്നതിനു വേണ്ടി കോഴി, കാട, പശുക്കള്‍ എന്നിവയെ വളര്‍ത്തി കൃഷി പൂര്‍ണമായും ജൈവ മാര്‍ഗ്ഗത്തിലാണ് നടത്തുന്നത്. നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്ക് പഴച്ചെടികള്‍ വീട്ടിലെത്തിച്ചു നല്‍കാനും അറിവുകള്‍ പങ്കുവെക്കാനും കൃഷിയെ സ്‌നേഹിക്കുന്ന ഈ യുവാവ് തയ്യാറാണ്.

മുഹമ്മദിന്റെ ഫോണ്‍ നമ്പര്‍: 9847734434, 9846891175


Next Story

RELATED STORIES

Share it