India

മഹാരാഷ്ട്രയില്‍ 1.59 ലക്ഷം കൊവിഡ് ബാധിതര്‍; 7,273 മരണം, മുംബൈയില്‍ മാത്രം 74,252 കേസുകള്‍

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍പ്രകാരം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,318 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ 1.59 ലക്ഷം കൊവിഡ് ബാധിതര്‍; 7,273 മരണം, മുംബൈയില്‍ മാത്രം 74,252 കേസുകള്‍
X

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. ഇതുവരെ സംസ്ഥാനത്ത് 1,59,133 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 74,252 കേസുകളും റിപോര്‍ട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. ഇതുവരെ 7,273 പേരാണ് വൈറസ് ബാധിച്ച് മരണപ്പെട്ടത്. 67,615 പേരാണ് ഇപ്പോഴും ചികില്‍സയില്‍ തുടരുന്നത്. ആകെ 54,245 പേര്‍ രോഗമുക്തരായി. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍പ്രകാരം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,318 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരുദിവസം ഇത്രയധികം കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 167 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതില്‍ 86 മരണങ്ങളും കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ സംഭവിച്ചതായും ബാക്കി 81 മരണങ്ങള്‍ മുന്‍കാലയളവിലാണെന്നും സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് അറിയിച്ചു. 4,430 പേരാണ് ഒറ്റദിവസം രോഗം ഭേദമായി ആശുപത്രി വിട്ടത്. മുംബൈയില്‍ മാത്രം 1,460 കേസുകളാണ് പുതിയതായി റിപോര്‍ട്ട് ചെയ്തത്. 41 മരണങ്ങളുമുണ്ടായി.

മുംബൈയില്‍ മാത്രം ഇതുവരെ 4,200 പേര്‍ വൈറസ് ബാധിച്ച് മരിച്ചു. മുംബൈയില്‍ 27,631 പേര്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ 42,329 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് 5,65,161 പേര്‍ ഹോം ക്വാറന്റൈനിലും 36,925 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനിലും കഴിയുന്നുണ്ട്. 235 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്ത താനെ ജില്ലയിലാണ് സ്ഥിതിഗതികള്‍ രൂക്ഷമായിരിക്കുന്നത്. ആകെ 32,735 പേര്‍ക്കാണ് വൈറസ് പോസിറ്റീവായിട്ടുള്ളത്. 18,113 പേര്‍ ചികില്‍സയില്‍ കഴിയുമ്പോള്‍ 13,802 രോഗികള്‍ സുഖം പ്രാപിച്ചു. മഹാരാഷ്ട്രയില്‍ 8,96,874 സാംപിളുകള്‍ പരിശോധിച്ചകില്‍ 1,59,133 എണ്ണം പോസീറ്റീവായതായാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it