India

യുപിയില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ ക്രൂരമായി മര്‍ദ്ദിച്ചു; ദേഹത്ത് മൂത്രമൊഴിച്ചു

സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

യുപിയില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ ആളെ ക്രൂരമായി മര്‍ദ്ദിച്ചു; ദേഹത്ത് മൂത്രമൊഴിച്ചു
X

ആഗ്ര: മധ്യപ്രദേശില്‍ യുവാവിന്റെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിന് സമാനമായ സംഭവം യുപിയിലും. പരിക്കേറ്റ് അബോധാവസ്ഥയിലായ ഒരാളുടെ ദേഹത്ത് മറ്റൊരാള്‍ മൂത്രമൊഴിക്കുന്ന വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ളതാണ് വീഡിയോ. ബോധമറ്റു കിടക്കുന്ന ആളുടെ തലയിലും ദേഹത്തുമുള്‍പ്പടെ ഒരു യുവാവ് ക്രൂരമായി ചവിട്ടുന്നതും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

വീണു കിടക്കുന്ന ആള്‍ക്ക് നേരെ യുവാവും സുഹൃത്തുക്കളും അസഭ്യവര്‍ഷം നടത്തുന്നുമുണ്ട്. ഇടയ്ക്ക് ബോധം വീണ്ടെടുത്തപ്പോള്‍ അക്രമികളുടെ കാല്‍ തൊടുന്നതും വീഡിയോയില്‍ കാണാം. ആഗ്ര സ്വദേശിയായ ആദിത്യയേയും സുഹൃത്ത് ആതസ്സിനേയും പോലീസ് അറസ്റ്റു ചെയ്തു. സംഭവം നടന്നിട്ട് നാല് മാസങ്ങളെങ്കിലും കഴിഞ്ഞുവെന്നും പോലീസ് പറയുന്നു. ആക്രമണത്തിനിരായായ ആളുടെ ഭാഗത്തുനിന്ന് ഇതുവരെ പരാതികളൊന്നും വന്നിട്ടില്ലെന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും പോലീസ് വ്യക്തമാക്കി.

റോഡരികില്‍ അബോധാവസ്ഥയില്‍ കിടന്ന വ്യക്തിയെ ഹൈവേ വഴി യാത്രചെയ്യുകയായിരുന്ന ആദിത്യയും ആതസ്സും ആക്രമിക്കുകയായിരുന്നു. ആദിത്യ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ആതസ്സാണ് ഫോണില്‍ പകര്‍ത്തിയത്. ആദിത്യയ്ക്കെതിരെ പോലീസ് വധശ്രമത്തിനുള്‍പ്പടെ കേസെടുത്തിട്ടുണ്ട്. ഹോട്ടലില്‍ അക്രമം നടത്തിയ കേസില്‍ ഇയാള്‍ മുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു










Next Story

RELATED STORIES

Share it