- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: എസ്എസ് സി പരീക്ഷാ തിയ്യതികള്‍ പുന:ക്രമീകരിക്കും
രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം.
ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും പരിഗണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന് (എസ്എസ്സി) നിശ്ചയിച്ചിരുന്ന പരീക്ഷകളുടെ തിയ്യതികള്‍ പുന:ക്രമീകരിക്കും. കൊറോണ വൈറസ് മഹാമാരിയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ പ്രത്യേക യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
രാജ്യത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നിലവില്‍ പരീക്ഷാകേന്ദ്രങ്ങളിലെത്തിച്ചേരാന്‍ കഴിയാത്തത് കണക്കിലെടുത്താണ് തീരുമാനം. കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി (10+2)തല പരീക്ഷ (ടയര്‍-1) 2019, ജൂനിയര്‍ എന്‍ജിനീയര്‍ (പേപ്പര്‍1) പരീക്ഷ 2019, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് സി, ഡി പരീക്ഷ 2019, 2018ലെ കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി തല പരീക്ഷയുടെ സ്‌കില്‍ ടെസ്റ്റ് എന്നിവയുടെ പുതുക്കിയ തിയ്യതികളെ സംബന്ധിച്ച തീരുമാനം 2020 മെയ് 3ന് ശേഷം കൈക്കൊള്ളും.
പുതുക്കിയ പരീക്ഷാ തിയ്യതികള്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെയും റീജ്യനല്‍/സബ് റീജ്യനല്‍ ഓഫിസുകളുടെയും വെബ്സൈറ്റുകളില്‍ വിജ്ഞാപനം ചെയ്യും. മറ്റ് പരീക്ഷകളുടെ പട്ടിക സംബന്ധിച്ച കമ്മീഷന്റെ വാര്‍ഷിക കലണ്ടറും പുനപ്പരിശോധിക്കും. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ എസ്എസ്സി ഉദ്യോഗസ്ഥരും ജീവനക്കാരും തങ്ങളുടെ ഒരുദിവസത്തെ ശമ്പളം പിഎം കെയേഴ്സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാനും തീരുമാനിച്ചു.
RELATED STORIES
ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് പാക് കപ്പല്‍,...
18 Nov 2024 5:54 PM GMTമണിപ്പൂര്‍ കലാപം രൂക്ഷം; ബിജെപിയില്‍ കൂട്ടരാജി; ജിരിബാമിലെ പ്രധാന...
18 Nov 2024 5:36 PM GMTഅറസ്റ്റിലായ ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന് അന്മോല് ബിഷ്ണോയിയെ...
18 Nov 2024 5:29 PM GMTക്ഷേത്രത്തിലെ അന്നദാനത്തിനിടെ ആനയുടെ ആക്രമണം; തമിഴ്നാട്ടില്‍...
18 Nov 2024 5:19 PM GMTമണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്രസേന കൂടി; അക്രമകാരികള്‍ക്കെതിരെ...
18 Nov 2024 10:09 AM GMT'നിങ്ങള്‍ക്ക് എങ്ങനെ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കഴിയും';...
18 Nov 2024 7:57 AM GMT