- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു
കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായും കിഡ്‌നി സംബന്ധമായുമുള്ള അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
കൊല്‍ക്കത്ത: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്ത അന്തരിച്ചു. 83 വയസ്സായിരുന്നു. കൊല്‍ക്കത്തയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായും കിഡ്‌നി സംബന്ധമായുമുള്ള അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മൂന്ന് തവണ രാജ്യസഭയിലേക്കും ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നിലവില്‍ സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗമാണ്. എഐടിയുസി ജനറല്‍ സെക്രട്ടറിയായിരുന്നു.
25 വര്‍ഷം പാര്‍ലമെന്റേറിയനായിരുന്ന വ്യക്തി കൂടിയായിരുന്നു ദാസ് ഗുപ്ത. 1985, 1988, 1994 എന്നീ വര്‍ഷങ്ങളില്‍ മൂന്ന് തവണ രാജ്യസഭാംഗമായരുന്നു അദ്ദേഹം. 2004ല്‍ പശ്ചിമ ബംഗാളിലെ പന്‍സ്‌കുര സീറ്റില്‍ നിന്ന് വിജയിച്ച് ലോക്‌സഭയലെത്തി. 2009ല്‍ പശ്ചിമ ബംഗാളിലെ ഘട്ടാലില്‍ നിന്നു ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടില്ല. ഏറെ വിവാദം സൃഷ്ടിച്ച 2ജി സ്‌പെക്ട്രം കേസില്‍ ജെപിസി അംഗവുമായിരുന്നു ഗുരുദാസ് ദാസ് ഗുപ്ത.
ഓള്‍ ഇന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ (എഐടിയുസി) ജനറല്‍ സെക്രട്ടറിയായും ദാസ് ഗുപ്ത പ്രവര്‍ത്തിച്ചിട്ടുണ്ട്. 2001ലായിരുന്നു അദ്യമായി പദവിയിലെത്തത്തുന്നത്. ദീര്‍ഘകാലം ഈ പദവിയില്‍ തുടര്‍ന്നു. സി.പി.ഐ ദേശീയ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗമാണ്. നിഹാര്‍ ദേവിയുടെയും ശ്രീ ദുര്‍ഗ പ്രോസന്ന ദാസ് ഗുപ്തയുടെയും മകനായി 1936 നവംബര്‍ 3 നായിരുന്നു ഗുരുദാസ് ദാസ് ഗുപ്തയുടെ ജനനം. ജയശ്രീ ദാസ് ഗുപ്തയാണ് ഭാര്യ. ഒരു മകളുണ്ട്.
RELATED STORIES
ഷാന്‍ വധക്കേസ്: ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികളെ ഒളിവില്‍ പോവാന്‍...
24 Dec 2024 3:46 AM GMTആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജനങ്ങള്‍ക്കിഷ്ടം ബിരിയാണി തന്നെ; 2024ല്‍...
24 Dec 2024 3:34 AM GMT'' അവിടെ മെത്രാന്മാരെ ആദരിക്കുന്നു, പുല്‍ക്കൂട് വന്ദിക്കുന്നു. ഇവിടെ...
24 Dec 2024 2:49 AM GMTഅധികാരത്തില്‍ നിന്ന് ഇറങ്ങാന്‍ 27 ദിവസം; 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് ...
24 Dec 2024 2:15 AM GMTപ്രധാന കേസുകളെല്ലാം കോടതികള്‍ റദ്ദാക്കുന്നു; ഗൂഢാലോചന മാത്രമുള്ള...
24 Dec 2024 1:40 AM GMTറെയില്‍പാളത്തില്‍ കിടന്നയാള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു(വീഡിയോ)
24 Dec 2024 1:28 AM GMT