India

തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം

തമിഴ്നാട്ടില്‍ പടക്കനിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം
X

ചെന്നൈ: തമിഴ്നാട് വിരുദുനഗറില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ ആറ് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. വിരുദുനഗറില്‍ ബൊമ്മൈപുരം ഗ്രാമത്തിലാണ് അപകടമുണ്ടായത്. സായിനാഥ് പടക്കനിര്‍മ്മാണശാല എന്ന പേരില്‍ ബാലാജി എന്ന വ്യക്തി നടത്തുന്ന പടക്കനിര്‍മാണശാലയിലാണ് സ്ഫോടനമുണ്ടായത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്. ആറ് മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. രാസവസ്തുക്കള്‍ കൂട്ടിച്ചേര്‍ക്കുന്ന സമയത്താണ് അപകടമുണ്ടായതെന്നാണ് നിഗമനം. 35 മുറികളിലായി 80 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. പൊട്ടിത്തെറിയില്‍ രണ്ട് മുറികള്‍ തകര്‍ന്നുവീഴുകയും ഒരുമുറി പൂര്‍ണമായും തകരുകയും ചെയ്തു.


അപകട സ്ഥലത്ത് കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയാണ്. അപകടത്തിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അനുശോചനം അറിയിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കഴിഞ്ഞ സെപ്തംബറില്‍ ജില്ല സന്ദര്‍ശിച്ച മുഖ്യമന്ത്രി അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ കര്‍ശനമാക്കണമെന്ന് പടക്ക നിര്‍മാണ ശാല ഉടമകളോട് അഭ്യര്‍ത്ഥിച്ചിരുന്നു.


Next Story

RELATED STORIES

Share it