India

ജി എന്‍ സായിബാബയുടെ പൊതുദര്‍ശനം ഇന്ന്

ജി എന്‍ സായിബാബയുടെ പൊതുദര്‍ശനം ഇന്ന്
X

ന്യൂഡല്‍ഹി: അന്തരിച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ പ്രൊഫസര്‍ ജി എന്‍ സായിബാബയുടെ പൊതുദര്‍ശനം ഇന്ന് നടക്കും. പത്തുമണിക്ക് ഹൈദരാബാദ് ജവഹര്‍ നഗറിലെ വസതിയിലാണ് പൊതുദര്‍ശന ചടങ്ങുകള്‍ ആരംഭിക്കുക. പൊതുദര്‍ശന ചടങ്ങുകള്‍ക്ക് ശേഷം വൈകിട്ട് മൃതശരീരം വൈദ്യ പഠനത്തിനായി വിട്ടു നല്‍കും. അദ്ദേഹത്തിന്റെ കണ്ണുകള്‍ എല്‍.വി പ്രസാദ് കണ്ണാശുപത്രിക്ക് ദാനം ചെയ്തിരുന്നു.

യുഎപിഎ കേസില്‍ 10 വര്‍ഷത്തെ ജയില്‍ വാസത്തിനു ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

58കാരനായിരുന്ന സായിബാബ ശനിയാഴ്ച രാത്രി ഹൈദരാബാദിലെ നിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. ഡല്‍ഹി സര്‍വ്വകലാശാല മുന്‍ അധ്യാപകനായിരുന്നു. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 മുതല്‍ 2024 വരെ ജയിലിലായിരുന്ന സായിബാബയെ 2024 മാര്‍ച്ച് അഞ്ചിന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് കുറ്റവിമുക്തനാക്കിയത്. സായിബാബക്കെതിരായ കേസ് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ബോംബെ ഹൈകോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയത്. പിന്നാലെ മാര്‍ച്ച് ഏഴിന് ജയില്‍ മോചിതനായി.






Next Story

RELATED STORIES

Share it